ഇരട്ടകളെന്ന് പറഞ്ഞാല്‍ എല്ലാവരും ഓര്‍ക്കുക ഒരു മിനിറ്റിന്റെ വ്യത്യാസത്തില്‍ ഉണ്ടായ രണ്ടുപേരെന്നാണ്. അവരെ നമ്മള്‍ ഇരട്ടകളെന്ന് വിളിക്കും. ഒരേപോലത്തെ മുഖവും രൂപസാദൃശ്യവും കൂടിയുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ ഇരട്ടകള്‍ തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം ഉണ്ടെന്ന് പറഞ്ഞാല്‍ നമ്മള്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകുമെന്ന് തീര്‍ച്ചയാണ്.
എന്നാല്‍ സംഭവം സത്യമാണ്. റൂബന്‍ ബ്ലേക്ക് സ്കൂളില്‍ പോകാന്‍ തുടങ്ങിയ സമയത്താണ് ഇരട്ട അനുജത്തി ജനിച്ചത്. റൂബന്‍ ബ്ലേക്ക് രൂപംകൊണ്ട ബീജം സൂക്ഷിച്ചുവെച്ചശേഷം അഞ്ച് വര്‍ഷത്തിനുശേഷം മറ്റൊരു കുഞ്ഞിന് ജനിപ്പിക്കുകയായിരുന്നു. കൃത്രിമ ബീജസംങ്കലനം എന്നൊക്കെ പറയാവുന്ന സംഗതി തന്നെയാണ് നടന്നിരിക്കുന്നത്. എന്നാല്‍ ഒരേ ബീജത്തില്‍നിന്നാണ് രണ്ട് കുട്ടികള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയിലാണെങ്കിലും ഉണ്ടായിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവരെ ഇരട്ടകളെന്നാണ് വിളിക്കുന്നത്. സൈമണ്‍ ജോഡി ബ്ലേക്ക് ദമ്പതികള്‍ക്കാണ് അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ ഇരട്ടകളുണ്ടായിരിക്കുന്നത്. നാല്‍പത്തിയഞ്ചുകാരനായ സൈമണും മുപ്പത്തിയെട്ടുകാരിയായ ജോഡിയും ദാമ്പത്യം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് തങ്ങള്‍ ചികിത്സ നടത്താതെ കുട്ടികളുണ്ടാവില്ലെന്ന കാര്യം ഇരുവരും തിരിച്ചറിയുന്നത്.
അങ്ങനെയാണ് ചികിത്സ തുടങ്ങിയത്. 2005ല്‍ ഒരു കുഞ്ഞിന് ഇരുവരും ജന്മം നല്‍കുകയും ചെയ്തു. അതിനുശേഷം കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതൊരു കുട്ടിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ ഇരുവരും നടത്തിയത്. അതിനായി ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ബീജം തന്നെയാണ് ഉപയോഗിച്ചത്. അങ്ങനെയാണ് അഞ്ച് വര്‍ഷത്തെ ഇടവേളയില്‍ ഇരട്ടകള്‍ പിറക്കുന്നത്. രണ്ടാമത്തെ കുട്ടി 2011 നവംബറിലാണ് ജനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല