ആശുപത്രിയില്‍ അവയവ മോഷണം നടത്തി എന്ന വാര്‍ത്ത കേട്ടാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര വലിയ ഞെട്ടല്‍ ഒന്നുമുണ്ടാവില്ല.എന്നാല്‍ യു കെയിലെ ഒരു ആസ്പത്രിയില്‍ അവയവ മോഷണം നടന്ന വാര്‍ത്ത കേട്ട ഓരോ കുടുംബവും ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ പതിനാല് വര്‍ഷത്തോളമായി രഹസ്യമായി സൂക്ഷിച്ചിരുന്ന സൌതാംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിന്റെ പ്രവൃത്തികളെക്കുറിച്ചറിഞ്ഞു തരിച്ചിരിക്കയാണ് എല്ലാവരും. എന്നാല്‍ പോലീസിനാവശ്യമായ ഒരു സംഭരണ കേന്ദ്രം മാത്രമാണ് ഇതെന്നു ആശുപത്രി അധികൃതര്‍ പറയുന്നത്.
പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോഴാണ് മിക്കവാറും സാമ്പിളുകള്‍ എന്ന പേരില്‍ കുട്ടികളുടെ അവയവങ്ങള്‍ ഇവിടെ സൂക്ഷിക്കുന്നത്.എന്നാല്‍ ഇവിടെ സാമ്പിളിനു പകരം അവയവങ്ങള്‍ മുഴുവനും എടുത്തു സൂക്ഷിക്കുകയാണ് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം മേലാനിയും ഭര്‍ത്താവ് പോള്‍ ദിക്സനും തങ്ങളുടെ മരണമടഞ്ഞ മകന്‍ ജോര്‍ഡന്‍ന്റെ തലച്ചോര്‍ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. തന്റെ മകനെ മുഴുവനായും ദഹിപ്പിക്കാന്‍ കഴിയാത്തത് ക്രൂരമാണ് എന്നാണു ഈ മാതാപിതാക്കള്‍ പറയുന്നത്.
ബ്രെയിന്‍ എന്നതു ഏറ്റവും പ്രധാനപെട്ട ഒരു ഭാഗമാണ് അതാണ് ഇവര്‍ സാമ്പിള്‍ എന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്നത്. വന്‍ വിവാദത്തിനു വഴിതെളിയിക്കുകയാണ് ഈ സംഭരണശാല. മാതാപിതാക്കളുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെയാണ് മരണപെട്ട കുട്ടികളുടെ തലച്ചോര്‍ നീക്കം ചെയ്തു ഇവിടെ സൂക്ഷിക്കുന്നത്. ഇത് അവയവമോഷണം ആണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ടെസ്റ്റുകള്‍ക്കായി സാമ്പിളുകള്‍ എടുക്കാം എന്നാല്‍ ഒരു മുഴുവന്‍ അവയവത്തെയും എടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല എന്നും മാതാപിതാകള്‍ പറഞ്ഞു. പരാതിയുമായി വരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതില്‍ ഒരു കുഴപ്പവും കാണുന്നില്ല. പോലീസിന്റെ ആവശ്യത്തിനായി തങ്ങള്‍ സാമ്പിളുകള്‍ സംഭരിക്കുകമാത്രമാണ് ചെയ്തത് എന്ന് അവര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല