1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2011


ബ്രിട്ടനിലെ ചെറുപ്പക്കാരില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുനതായുള്ള വാര്‍ത്തകള്‍ മാത്രമാണല്ലോ കഴിഞ്ഞ കുറച്ചു കാലമായി നമ്മള്‍ കേട്ട് കൊണ്ടിരിക്കുന്നത് എന്നാല്‍ കൌമാരക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കു കളഞ്ഞു കിട്ടിയ 5000 പൌണ്ട് അടങ്ങിയ ബ്രീഫ്കേസ് ഉടമസ്ഥനു തിരിച്ചു നല്‍കുക വഴി എല്ലാവര്‍ക്കും മാതൃകയായിരിക്കുകയാണ്. ഇത് കേള്‍ക്കുമ്പോള്‍ നമ്മള്‍ കരുതും ഈ ചെറുപ്പക്കാര്‍ക്ക് പണത്തിന്റെ ഉടമസ്ഥന്‍ നന്ദി സൂചകമായി, പാരതോഷികമായി എന്തെങ്കിലുമൊക്കെ കൊടുത്തു കാണുമെന്നു എന്നാല്‍ അതൊന്നുമുണ്ടായില്ല എന്നതാണ് വാസ്തവം, പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ ചെയ്ത സത്കര്‍മമായതിനാല്‍ അതിലവര്‍ക്ക്‌ യാതൊരു പരാതിയും ഇല്ല താനും, എന്തൊക്കെയാലും ഇവരുടെ സന്ത്യസന്ധതയെ അഭിനന്ദിച്ച പോലീസ് ഈ പതിനേഴുകാര്‍ക്ക് അവരുടെ വീടുകളിലേക്ക് ഒരു ‘ടൂര്‍’ ഓഫര്‍ ചെയ്തു കേട്ടോ(പോലീസ്‌ വീട്ടില്‍ കൊണ്ടുപോയി വിട്ടു ).

തങ്ങളുടെ നൈറ്റ്‌ ഔട്ടിംഗ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന വില്‍ മൈല്‍സിനും റയാന്‍ മൈക്ലോറിക്കും ബസ് സ്റ്റേഷനിലെ ബെഞ്ചിന്റെ അടിയില്‍ നിന്നും ഏതാണ്ട് അര്‍ദ്ധ രാത്രിയോട്‌ അടുത്ത സമയത്ത് 50 പൌണ്ടിന്റെ നോട്ടുകള്‍ അടങ്ങിയ ബ്രീഫ്കേസ് കിട്ടുകയായിരുന്നു. പണതോടോപ്പം പാസ്പോര്‍ട്ടും ഉപയോഗിച്ച പ്ലേന്‍ ടിക്കറ്റും അതിലുണ്ടായിരുന്നു. എന്നാല്‍ ഈ ചെറുപ്പക്കാര്‍ ആ പണം സ്വന്തമാക്കുന്നതിനു പകരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു എന്നാല്‍ പോലീസ് സ്റ്റേഷന്‍ അടച്ചത് കണ്ട ഇവര്‍ പട്രോള്‍ നടത്തുന്ന പോലീസ് ഓഫീസര്‍മാരെ വിളിക്കുകയും അവരോട് കാര്യങ്ങള്‍ പറയുകയുമായിരുന്നു.

ബ്രീഫ്കേസ് പോലീസിനു കൈമാറിയതിന്റെ അടുത്ത ദിവസം തന്നെ പോലീസിനു ഉടമസ്ഥന്റെ വിളി വരികയും പോലീസ് ഉടമസ്ഥനു പണം കൈമാറുകയും ചെയ്തു, തന്റെ മകന്റെ യൂനിവേഴ്സിറ്റി ഫീസ്‌ അടക്കാനുള്ള പണമായതിനാല്‍ ഉടമസ്ഥനു ഈ ചെറുപ്പക്കാര്‍ക്ക് നല്‍കാന്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ ബാത്തിലെ ബീചെന്‍ ക്ലിഫ് സ്കൂളിലെ എ ലെവല്‍ വിദ്യാര്‍ഥികളായ ഇവരെ പറ്റി പറയുമ്പോള്‍ സോമാര്‍സെറ്റ് പോലീസ് ഇന്‍സ്പെക്റ്റര്‍ സ്റ്റീവ് മില്‍ദ്രനും നാട്ടുകാര്‍ക്കും സ്കൂളിലെ അധ്യാപകര്‍ക്കും ഇപ്പോള്‍ നൂറ് നാവാണ്. സ്റ്റീവ് പറയുന്നത് അവര്‍ ചെയ്തത് ഏറ്റവും നല്ല കാര്യമാണെന്നാണ് ചെറുപ്പക്കാരില്‍ കാണുന്ന സത്യസന്ധതയില്‍ അദ്ദേഹം സന്തോഷവും പ്രകടിപ്പിച്ചു.

ഫെയര്‍ ഫീല്‍ഡ്പാര്‍ക്ക്നി വാസിയായ റയാന്‍ പറയുന്നത് ഒരുപാടു പണം ഞങ്ങള്‍ക്ക് കിട്ടിയപ്പോള്‍ ഞങ്ങള്‍ അത് ഉടമസ്ഥനു തിരികെ എത്തിക്കണമെന്ന് മാത്രമേ ആലോചിച്ചുള്ളൂ എന്നാണ്. അതേസമയം സ്വാന്‍സിക്ക് നിവാസിയായ വില്ലിനെ ഇത് ശരിക്കും ഞെട്ടിക്കുകയാണ് ഉണ്ടായത്. ഇവരുടെ ഹെഡ്മാസ്റ്ററായ ആന്ദ്ര്യൂ ഡേവിസ് ഈ മാതൃകാ ചെറുപ്പക്കാരെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞതിങ്ങനെ: ‘സാധാരണയായി ചെറുപ്പക്കാരില്‍ സത്ഗുണങ്ങള്‍ നഷ്ടമായെന്നാണ് പൊതുവേ എല്ലാവരും പറയുന്നത്, എന്നാലത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.