1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2021

സ്വന്തം ലേഖകൻ: യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.

ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.

വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.

ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.