ബ്രിട്ടനില്‍ ഇന്ത്യന്‍ കറികള്‍ കൂട്ടാന്‍ ആളുകള്‍ ഏറെയുണ്ടെന്ന് നമുക്കറിയാം. അല്പം എരിവും പുളിയും ഒക്കെയുള്ള ഇന്ത്യന്‍ കറികള്‍ക്ക് ബ്രിട്ടനില്‍ മാത്രമല്ല ലോകം മുഴുവന്‍ ഇഷ്ടക്കാരുണ്ടെന്നതിനു ഉത്തമ ഉദാഹരണമാണ് യുകെയിലെ ഷെഫായ റോബ് അബ്ദുല്‍, കാരണം താന്‍ ഉണ്ടാക്കുന്ന ഇന്ത്യന്‍ കറികള്‍ ലേകമെമ്പാടും എത്തിക്കാന്‍ റോബ് അബ്ദുല്‍ സ്വന്തമായി ഒരു വിമാനം തന്നെയാണ് വാങ്ങിയിരിക്കുന്നത്.
കെന്റില്‍ കഫേ ടാജ് എന്ന ഭക്ഷണശാല നടത്തുന്ന ഇന്ത്യക്കാരനായ അബ്ദുല്‍ പൈലറ്റായ സുഹൃത്തുമൊന്നിച്ചാണു ഭക്ഷണം വില്‍ക്കാന്‍ വിമാനം പറത്തുക. ഇതിനായി ഇറാഖിന്റെ യുദ്ധ വിമാനമാണു വാങ്ങിയത്. വിമാനം തങ്ങളുടെ ഉപയോഗത്തിന് ഉതകുംവിധം ശരിയാക്കിയെടുക്കാന്‍ 35,000 പൌണ്ടാണു മാറ്റിവച്ചിരിക്കുന്നത്. അബ്ദുലിന്റെ ഭക്ഷണത്തിനു ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ ആവശ്യമുന്നയിച്ചു തുടങ്ങിയപ്പോഴാണ് അത് എത്തിക്കാന്‍ വിമാനം വാങ്ങുക എന്ന ആശയം ഉടലെടുത്തത്.
പുതുപുത്തന്‍ ആശയമാണിത്. വിമാനം പറപ്പിക്കാന്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും സുഹൃത്തും ആവേശഭരിതരാണ് – നാല്‍പതുകാരനായ അബ്ദുല്‍ പറഞ്ഞു. വിമാനം തയാറാകുമ്പോള്‍ അതു പറപ്പിക്കാന്‍ അനുമതി തേടും. എത്ര ബുദ്ധിമുട്ടു നേരിടേണ്ടിവന്നാലും ഉപഭോക്താവിന്റെ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കണം എന്നതാണ് എന്റെ ആഗ്രഹം – അദ്ദേഹം പറഞ്ഞു. ചില മീന്‍കറി തയാറാക്കാന്‍ ലണ്ടനില്‍ അബ്ദുല്‍ അല്ലാതെ മറ്റാരും ഇല്ല എന്നതാണ് നിലവിലെ അവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല