അടുത്ത ആഴ്ചയോടു കൂടെ റെയില്‍വേ യാത്രാനിരക്കില്‍ 6% വര്ദ്ധനയുണ്ടാകുമെന്നു യു.കെ റെയില്‍വേ അറിയിച്ചു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴുള്ള നിരക്ക് മറ്റുള്ളവരുടെയെക്കാള്‍ പത്തു മടങ്ങാണ്. കാമ്പൈന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്പോര്‍ട്ട് കണക്കുകള്‍ പ്രകാരം സറേ മുതല്‍ ലണ്ടന്‍ വരെ 2011ലെ വാര്‍ഷിക സീസന്‍ ടിക്കറ്റ് നിരക്ക് 3,268 പൌണ്ട്സ് ആണ്. എന്നാല്‍ ഇതേ 22 മൈല്‍ യാത്ര ഇറ്റലിയില്‍ നടത്തുകയാണെങ്കില്‍ സീസണ്‍ ടിക്കറ്റ് വില 336.17 പൌണ്ട്സില്‍ അവസാനിക്കും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിലും കുറവാണ് നിരക്ക്.
ബാല്ലന്‍ കോര്‍ട്ടില്‍ നിന്നും പാരിസിലേക്ക് 24 മൈല്‍ യാത്രക്ക് സീസണ്‍ നിരക്ക് 924.66 പൌണ്ട് വരുന്നു. സ്ട്രൗസ്‌ബര്‍ഗില്‍ നിന്ന് ബെര്‍ലിനിലേക്ക് 21 മൈല്‍ യാത്ര സീസണ്‍ നിരക്ക് 705.85പൌണ്ടാണ്. എന്നാല്‍ സ്പെയിനില്‍ കൊള്ളാടയില്‍ നിന്നും മാഡ്രിഡിലേക്ക് 22 മൈല്‍ യാത്രക്ക് 653.74 പൌണ്ട് ആണ് ഒരു വര്‍ഷത്തേക്ക് വരിക. ബ്രിട്ടനില്‍ അടുത്ത ജനുവരിയോടെ എല്ലാ സീസണ്‍ ടിക്കറ്റുകള്‍ക്കും 6% വര്‍ദ്ധന നിലവില്‍ വരുത്തും സാധാരണ നിരക്കില്‍ 5.9% വര്‍ദ്ധന ഉണ്ടാകും. മുന്‍പ് എല്ലാവര്‍ഷവും രണ്ടു ശതമാനത്തോളം വില വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എങ്കില്‍ ഇതനുസരിച്ച് നിരക്ക് വര്‍ദ്ധന എട്ടു ശതമാനം ആകുമായിരുന്നു. എന്നാല്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ഇടപെട്ട് ഇത് 6% ആക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല