യുകെയുടെ കടബാധ്യത ചരിത്രത്തില്‍ ആദ്യമായി ഒരു ട്രില്യണ്‍ പൌണ്ട് കടന്നതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ പൊതുകടം കഴിഞ്ഞ ഡിസംബറില്‍ 2.2 ബില്യണ്‍ പൗണ്ടില്‍ നിന്നും 13.7 ബില്യണ്‍ പൗണ്ടായി അധപതിച്ചത് മൂലം സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇതില്‍ ബാങ്ക്കളുടെ കടബാധ്യതയും മറ്റു സാമ്പത്തിക ഇടപാടുകളും ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതേസമയം ബ്രിട്ടന്റെ സാമ്പത്തികനില മോശമായത് ലോക സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കിയതായി ഐ.എം.എഫ്. മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ദെ അഭിപ്രായപ്പെട്ടു. 2012ല്‍ നാലു ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചത് 3.25 ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തി.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐ.എം.എഫ്.) യു.കെയുടെ വളര്‍ച്ചയെ പറ്റിയുള്ള പ്രവചനങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് മുറിവേല്‍പ്പിക്കുകയാണ്. എന്നിരുന്നാലും മറ്റു യൂറോപ്പ് രാജ്യങ്ങളെക്കാള്‍ വളര്‍ച്ച യു.കെ .നേടുമെന്ന് ഐ.എം.എഫ്. വ്യക്തമാക്കി. മുന്‍പത്തെ പ്രവചനങ്ങള്‍ ഈ വര്ഷം ബ്രിട്ടണ്‍ 1.6 ശതമാനം വളര്‍ച്ച നേടും എന്നായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത് ഇത് വെറും 0.6 ശതമാനം മാത്രമാകും എന്നാണു. 2013ല്‍ പ്രതീക്ഷിച്ചിരുന്ന വളര്‍ച്ച 2.4 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറയും.
ആഗോളതലത്തില്‍ വളര്‍ച്ച ഈ വര്ഷം 4 ശതമാനത്തില്‍ നിന്നും 3.25 ശതമാനം ആയിക്കുറയുന്നതിനും. യൂറോയുടെ പതര്‍ച്ചയാണ് കാരണമായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നത്. സ്പെയിനിന്റെയും ഇറ്റലിയുടെയും സാമ്പത്തിക സാമ്പത്തിക മേഖല അധപതിച്ചത് നമ്മള്‍ കാണുകയുണ്ടായി. ഇത് മറ്റു രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പല രാജ്യങ്ങളുടെയും പോക്ക്.
ഗ്രോസ് ഡോമെസ്ടിക് പ്രോഡക്റ്റ്സ് കണക്കുകള്‍ വന്നാല്‍ ഒരു മാതിരിപ്പെട്ട രാജ്യങ്ങള്‍ പ്രതിസന്ധിയിലാണെന്ന് നമുക്ക് മനസിലാക്കാം. ബ്രിട്ടന്റെ ഈ കണക്ക് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം പുറത്തു വിട്ടു. ഇതില്‍ നിന്നും ഈ രാജ്യം സാമ്പത്തികമാന്ദ്യത്തിനു എത്ര അടുത്താണ് എന്നുള്ള നിഗമനത്തില്‍ ആണ് സാമ്പത്തിക വിദഗ്തര്‍.എന്നാല്‍ ഇപ്പോഴും ബ്രിട്ടന്‍ ജെര്‍മനിയും ഫ്രാന്‍സും ഈ വര്ഷം കൈവിടില്ല എന്ന് കരുതുന്നു അവര്‍ 0.3 ശതമാനവും 0.2 ശതമാനവും വളര്‍ച്ച യഥാക്രമം നേടും എന്നാണു ബ്രിട്ടന്റെ പ്രതീക്ഷ.
ഇവര്‍ക്ക് മുന്‍പിലായി യു.എസും. ജപ്പാനും ഇവര്‍ യഥാക്രമം 1.8 ശതമാനവും1.7 ശതമാനവും വളര്‍ച്ച നേടും എന്ന് പ്രതീക്ഷിക്കുന്നു. യൂറോയുടെ പ്രവചനങ്ങളെ തെറ്റിച്ചു എങ്കിലും ചിലവുകളില്‍ പറ്റി പിടിച്ച് രക്ഷപെടാനാണ് മിക്ക യൂറോരാജ്യങ്ങളുടെയും ശ്രമം. അമേരിക്കയിലെയും ജപ്പാനിലെയും പ്രശ്നങ്ങള്‍ കുറഞ്ഞു കൊണ്ടിരിക്കയാണെന്നും അവര്‍ മറിക്കടക്കാന്‍ സാധ്യത വളരെ അധികമുള്ള രാജ്യങ്ങളാണെന്നും ഐ.എം.എഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല