1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2021

സ്വന്തം ലേഖകൻ: വിദേശികളായ ഫ്രണ്ട്ലൈൻ ആരോഗ്യ പ്രവർത്തകരുടെ വീസ കാലാവധി 12 മാസത്തേക്ക് സൗജന്യമായി നീട്ടാൻ യുകെ. ആരോഗ്യ രംഗത്തെ ആയിരക്കണക്കിന് വിദേശി ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും പന്ത്രണ്ട് മാസത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ വാഗ്ദാനം ചെയ്ത് ഹോം സെക്രട്ടറി പ്രീതി പട്ടേൽ പ്രസ്താവനയിറക്കി.

ഇതോടെ ഫ്രണ്ട്ലൈൻ പ്രവർത്തകർക്ക് ഒക്ടോബറോടെ വീസ തീർന്നുപോയാലും 12 മാസത്തെ ഓട്ടോമാറ്റിക് എക്സ്റ്റൻഷനുകൾ ലഭിക്കും. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ, ഫിസിയോ തെറാപ്പിസ്റ്റുകൾ, ഒപ്ടിഷ്യന്മാർ എന്നിവരുൾപ്പെടെ 14,000 ത്തോളം അവശ്യ തൊഴിലാളികൾക്ക് ഈ പ്രഖ്യാപനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

യുകെയുടെ കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുന്ന വിദേശ ആരോഗ്യ പരിപാലന തൊഴിലാളികളുടെ അർപ്പണബോധത്തിനും നൈപുണ്യത്തിനുമുള്ള സമ്മാനമാണ് തീരുമാനമെന്നും തികച്ചും അസാധാരണമാണെന്നും പ്രീതി പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.

ഈ മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുകയും ഇപ്പോൾ വാക്സിനേഷൻ റോൾ ഔട്ടിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് സൗജന്യ വീസ എക്സ്റ്റൻഷനുകൾ വാഗ്ദാനം ചെയ്യുന്നത് ഈ ധീരരുടെ സംഭാവനകളെ രാജ്യം എങ്ങനെ വിലമതിക്കുന്നുവെന്ന് കാണിക്കുന്നതായും പട്ടേൽ കൂട്ടിച്ചേർത്തു. സ്വതന്ത്ര ആരോഗ്യ പരിപാലന മേഖലകളിലെ തൊഴിലാളികൾക്കും ഈ പദ്ധതി ഗുണം ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.