1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2020

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടി മുൻ നേതാവ്​ ജർമി കോർബിനെ സസ്​പെൻറ്​ ചെയ്​തു. സെമറ്റിക്ക്​ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാണ്​ മുൻ പാർട്ടി മേധാവിയെ​ താൽക്കാലികമായി പുറത്താക്കിയത്​. ജർമി കോർബിനെതിരെ ഈക്വാലിറ്റി ആൻറ്​ ഹ്യൂമൻ റൈറ്റ്​ കമിഷൻ (ഇ.എച്ച്​.ആർ.സി) പുറത്തിറക്കിയ റിപ്പോർട്ടിനു പിന്നാലെയാണ്​ പാർട്ടിയുടെ നടപടി.

എന്നാൽ, ഈ റിപ്പോർട്ട്​ വസ്​തുതാ പരമല്ലെന്ന്​ വാദിച്ച്​ കോർബിൻ രംഗത്തുവന്നു. ഇ.എച്ച്​.ആർ.സിയുടെ കണ്ടെത്തൽ താൻ തള്ളിക്കളയുന്നതായും അദ്ദേഹം അറിയിച്ചു. കോർബിനെതിരെ പാർട്ടിക്ക്​ അകത്തും പുറത്തുമുള്ള ജൂത മതവിഭാഗക്കാർ ശക്​തമായി രംഗത്തു വന്നിരുന്നു. കോർബിൻ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നപ്പോൾ പാര്‍ട്ടിയിലെ ജൂത വിഭാഗത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് അർഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്നാണ് പ്രധാന ആരോപണം.

പാര്‍ട്ടി യോഗങ്ങളിലും ഓണ്‍ലൈനുകളിലും ആൻറി സെമിറ്റിക് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെന്നുമാണ് ആരോപണം ഉയർന്നത്​. ലേബര്‍ പാര്‍ട്ടിയിലെ ജൂത വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്ന ലൂസിന ബെര്‍ഗറി കോർബി​െൻറ നിലപാടിൽ പ്രതിഷേധിച്ച്​ രാജി നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.