1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2022

സ്വന്തം ലേഖകൻ: യുകെ മലയാളികള്‍ക്ക് വേദനയായി നോര്‍ത്താംപ്ടണില്‍ മലയാളിയുടെ മരണം. കുവൈത്തില്‍ നിന്ന് എട്ടു മാസം മുമ്പ് യുകെയില്‍ എത്തിയ വിനോദ് സെബാസ്റ്റ്യന്‍ (39) ആണ് ഇന്നലെ ഒരുമണിയോടെ നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. നോര്‍ത്താംപ്ടണ്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് വിനോദിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാന്‍പാറ തയ്യില്‍ കുടുംബാംഗം ആണ്.

രണ്ടു വര്‍ഷം മുന്‍പാണ് വിനോദിന്റെ ഭാര്യ യുകെയില്‍ എത്തിയത്. കുവൈത്തില്‍ ആയിരുന്ന വിനോദ് എട്ട് മാസം മുന്‍പ് മാത്രമാണ് യുകെയില്‍ എത്തിയത്. കുവൈത്തില്‍ ആംബുലന്‍സ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയില്‍ ഭാര്യക്കൊപ്പം കുട്ടികളുമായി ചേര്‍ന്നത്.

രാവിലെ കടുത്ത വയറുവേദന തോന്നിയതോടെ നോര്‍ത്താംപ്ടണ്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ വിനോദ് എത്തുകയായിരുന്നു. പരിശോധനകള്‍ നടന്നു കൊണ്ടിരിക്കെ രണ്ട് മണിക്കൂറുകള്‍കൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

വിനോദിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് നോര്‍ത്താംപ്ടണ്‍ മലയാളികള്‍. കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി മലയാളി സമൂഹം കൂടെയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.