രക്ഷകനായ യേശു ക്രിസ്തു ജറുസലേമിലേയ്ക്ക് രാജാവായി എഴുന്നള്ളിയ ഓര്മ പുതുക്കിക്കൊണ്ട് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള് ആഘോഷിക്കുന്നു.കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടുകയാണ്.
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനം കൂടിയാണ് ഓശാന ഞായര്‍.ഭരണാധികാരികളുടെ ക്രൂരതയില്‍ മനം നൊന്ത് രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷ ആയിരുന്നു ഈശോയുടെ ജറുസലേം പ്രവേശനം.കുരിശില്‍ ഏറ്റപ്പെടുന്നതിനു മുന്‍പ് ജറുസലെമിലേക്ക് വിനയത്തിന്റെ അടയാളമായ കഴുതപ്പുറത്തെറി വന്ന ഈശോയെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വീശി തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ച് “ഓശാന ദാവീദിന്റെ പുത്രന് ഓശാന” എന്നു പാടി ജനക്കൂട്ടം എതിരേറ്റതിന്റെ സ്മരണ പുതുക്കലാണ് ഓശാന
കുരുത്തോല പ്പെരുന്നാളിന്റെ പാരമ്പര്യം ഒട്ടും കൈവിടാതെയാണ് യു കെയിലെമ്പാടുമുള്ള മലയാളികള്‍ ഓശാനപ്പെരുന്നാള് ആഘോഷിക്കുന്നത്.വിവിധ ക്രൈസ്തവ കൂട്ടായ്മകള്‍ വലിയ ആഘോഷത്തോടെ രക്ഷകന് ഓശാന പാടാന്‍ ഒരുങ്ങുകയാണ്.മിക്കവരും നാട്ടില്‍ നിന്നും കുരുത്തോല കൊണ്ടുവന്നാണ് ഓശാനപ്പെരുന്നാളിനു വിശ്വാസികള്‍ക്ക് വിതരണം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല