1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2023

ഇടഞ്ഞു നില്‍ക്കുന്ന ആര്‍സിഎന്നിനെ മെരുക്കാനും നഴ്‌സുമാരുടെ സമരത്തെ പൊളിക്കാനും ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള 5% ശമ്പള വര്‍ധന ഉടന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍. അധികം വൈകാതെ ചേരുന്ന നിര്‍ണായകമായ ഒരു യോഗത്തില്‍ വച്ചായിരിക്കും ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്ത അഞ്ച് ശതമാനം ശമ്പള വര്‍ധനവ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഈ യോഗത്തില്‍ ഗവണ്‍മെന്റ് ഒഫീഷ്യലുകളും എന്‍എച്ച്എസ് ഒഫീഷ്യലുകളും 14 എന്‍എച്ച്എസ് യൂണിയനുകളുടെ പ്രതിനിധികളുമായി ഇത് സംബന്ധിച്ച ചര്‍ച്ച ചെയ്ത് അന്തിമതീരുമാനത്തിലെത്തുന്നതാണ്.

എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍, ദന്തിസ്റ്റുകള്‍ എന്നിവരൊഴിച്ചുള്ള മറ്റെല്ലാ ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയനുകളുടെ പ്രതിനിധികളായിരിക്കും ഈ നിര്‍ണായക യോഗത്തിനെത്തുന്നത്. എന്‍എച്ച്എസിലെ തൊഴില്‍സേനയില്‍ ഭൂരിഭാഗം പേരും പുതിയ ഡീലിന് അനുകൂലമായിട്ടാണ് നിലകൊള്ളുന്നതെന്ന് യൂണിയനുകള്‍ പ്രഖ്യാപിക്കുന്നതായിരിക്കും. ഒരു ഓഫ്-ലംപ് സമും ഹെല്‍ത്ത് വര്‍ക്കേഴ്‌സിന് പുതുതായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.

പുതിയ ആനുകൂല്യങ്ങളനുവദിക്കുന്നതില്‍ ഏതാണ്ട് ധാരണയായിട്ടുണ്ടെന്നാണ് യൂണിയന്‍ ഉറവിടങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിസനിലെയും ജിഎംബിയിലെയും അംഗങ്ങള്‍, ഫിസിയോകളെ പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍, മിഡ്‌വൈഫുമാര്‍ തുടങ്ങിയവരെല്ലാം സര്‍ക്കാര്‍ മുന്നോട്ട് വച്ച പുതിയ ഡീലിനെ അംഗീകരിച്ചിട്ടുണ്ട്. മറ്റ് ചില ചെറിയ യൂണിയനുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നഴ്‌സുമാര്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച ഡീലിനോട് മുഖം തിരിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഒരുങ്ങുന്നത്.

നഴ്‌സുമാരുടെ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്‌സിംഗ് (ആര്‍സിഎന്‍) സര്‍ക്കാര്‍ ഡീല്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഈ വാരത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയ യുണൈറ്റ് യൂണിയനും ഡീലിനെ എതിര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ഭൂരിഭാഗം യൂണിയനുകളും ഡീലിനെ പിന്തുണച്ചാല്‍ മിനിസ്റ്റര്‍മാര്‍ ഇതിന് അംഗീകാരം നല്‍കുന്നതായിരിക്കും.

തുടര്‍ന്ന് അജണ്ട ഫോര്‍ ചേഞ്ച് കോണ്‍ട്രാക്ടിന്റെ ഭാഗമായി ഏറ്റവും ചുരുങ്ങിയത് ഓരോ സ്റ്റാഫിനും 1655 പൗണ്ട് ലഭിക്കുന്നതായിരിക്കും. നഴ്‌സുമാര്‍, പാരാമെഡിക്‌സുകള്‍, പോര്‍ട്ടര്‍മാര്‍, ക്ലീനര്‍മാര്‍ തുടങ്ങിയ എന്‍എച്ച്എസിലെ എല്ലാ വിഭാഗത്തില്‍ പെടുന്ന ജീവനക്കാര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഡീലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.