1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2011

കടുത്ത സാമ്പത്തിക മാന്ദ്യ്ത്തില്‍ നിന്ന് കരകയറിയെങ്കിലും ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അളവ് വളരെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈവര്‍ഷത്തെ ആദ്യ മുന്നുമാസങ്ങളില്‍ വെറും 0.5 ശതമാനത്തിന്റെ വര്‍ധനവാണ് ജി.ഡി.പിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

അതിനിടെ സാമ്പത്തിക രംഗത്തെ പ്രകടനം ബ്രിട്ടനെ സ്റ്റാഗ് ഫ്‌ളേഷനിലേക്ക് കൊണ്ടെത്തിക്കുമോ എന്നും ആശങ്കയുണര്‍ന്നിട്ടുണ്ട്. 1970ല്‍ ഇത്തരമൊരു സാമ്പത്തിക മാന്ദ്യം രാജ്യത്ത് സംജാതമായിരുന്നു. അന്ന് താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരുന്നു. ജി.ഡി.പിയില്‍ നേരിയ പുരോഗതി കൈവരിച്ചതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുവര്‍ധന അടക്കമുള്ള നടപടികള്‍ കൈക്കൊള്ളില്ലെന്നാണ് സൂചന.

സാമ്പത്തിക രംഗത്തെ നേരിയ പുരോഗതി ആശ്വാസത്തിന് വക നല്‍കുന്നതാണെന്ന് ഡേവിഡ് കാമറൂണ്‍ പറഞ്ഞു. സമ്പദ് രംഗം മികച്ച രീതിയില്‍ മുന്നേറുകയാണെന്നും ഇത് തകരുമെന്ന ലേബറുകളുടെ മോഹം അസ്ഥാനത്തായെന്നും അദ്ദേഹം വ്യക്തമാക്കി. ഈവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് രംഗം മികച്ച വളര്‍ച്ച കൈവരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും കാമറൂണ്‍ പറഞ്ഞു.

രാജ്യത്ത് നിര്‍മ്മാണമേഖലയിലും കയറ്റുമതിയിലും നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ സ്വകാര്യമേഖലയില്‍ കഴിഞ്ഞതവണത്തേക്കാളും കൂടുതല്‍ പേര്‍ തൊഴിലെടുക്കുന്നതും മികച്ച സൂചനയാണെന്ന് കാമറൂണ്‍ അഭിപ്രായപ്പെട്ടു. കൂട്ടുകക്ഷി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരേ ലേബറുകള്‍ നടത്തിയ ആരോപണങ്ങള്‍ വെറുതെയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ 0.5 ശതമാനമെന്ന വളര്‍ച്ചാ നിരക്ക് അത്ര മെച്ചപ്പെട്ടതല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.