യുകെയിലെ സ്‌കൂള്‍ കുട്ടികളെ പോക്കറ്റടിക്കും, കടകൊള്ളയടിക്കുന്നതിനും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിക്ഷ എടുക്കാനും ഉപയോഗിക്കുന്നതായി ആന്റി സ്ലേവറി കമ്മീഷന്‍. ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ചെറുപ്പക്കാരെ വലിച്ചിഴക്കാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെവിന്‍ ഹൈലാന്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.
ഒലിവര്‍ ട്വിസ്റ്റ് നോവലില്‍ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങളാണ് യുകെയിലെ തെരുവുകളില്‍ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയകാലത്തിലെ അടിമത്വം എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള കാര്യമാണെന്നും അത് ഇല്ലാതാക്കുമെന്നും ഹോം ഓഫീസ് മിനിസ്റ്റര്‍ കരെന്‍ ബ്രാഡ്‌ലി പറഞ്ഞു. സ്‌കൂളില്‍ പോകേണ്ട പ്രായത്തിലുള്ള കുട്ടികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. 21ാം നൂറ്റാണ്ടിലാണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും പൗരാണിക കാലങ്ങളിലേപോലുള്ള കാര്യങ്ങളാണ് തെരുവുകളില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സമൂഹത്തില്‍നിന്ന് ഈ ദുരിതം ഒഴിഞ്ഞെന്നാണ് നമ്മളെല്ലാം ധരിച്ചിരുന്നത്. എന്നാല്‍ ഇത് ഇപ്പോഴും സമൂഹത്തില്‍ അലയൊലികള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഇതിനെ ക്രിമിനല്‍ കുറ്റമായി മാത്രമെ കാണാന്‍ കഴിയു എന്നും ബ്രാഡ്‌ലി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല