ക്രിസ്മസും പുതുവത്സരവുമായി നീണ്ട ഉത്സവകാലം വരാന്‍ പോവുകയാണ്. പലര്‍ക്കും പലതരം പദ്ധതികളാണ് ഈ സീസണില്‍. ചിലര്‍ പുതിയ വിവാഹത്തിനും പ്രണയത്തിനും പ്ലാന്‍ ചെയ്യുന്നു, മറ്റുചിലര്‍ക്കാകട്ടെ യാത്രകളും പുതിയ വസ്തുക്കള്‍ വാങ്ങിക്കൂട്ടലുമാണ് പ്രിയം.
എന്തായാലും പുതിയ പ്രണയത്തിനും ഡേറ്റിങിനുമൊക്കെയായി തീരുമാനമെടുത്തിരിക്കുന്ന സ്ത്രീകള്‍ക്ക് സഹായഹസ്തവുമായി എത്തുകയാണ് ബ്രട്ടനിലെ പ്രഗ്നന്‍സി അ്‌ഡൈ്വസറി സര്‍വീസ്. സ്ത്രീകളുടെ അവസ്ഥ സുരക്ഷിതമാക്കാനായി ഏജന്‍സി സ്ത്രീകള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധന ഗുളിക വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
വെക്കേഷന്‍ കാലത്ത് സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനഉപാധികള്‍ വാങ്ങാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും, അസമയത്തെ ഗര്‍ഭധാരണമൊഴിക്കാനുമൊക്കെ ലക്ഷ്യമിട്ടാണ് ഗുളിക വിതരണം. ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം പിറ്റേന്ന് കാലത്ത് കഴിയ്ക്കാനുള്ള ഗുളികയാണിത്.
എന്നാല്‍ ഈ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. തീര്‍ത്തും അസംബന്ധമെന്നാണ് ചിലര്‍ ഈ തീരുമാനത്തെ വിശേഷിപ്പിക്കുന്നത്. ഉത്സവകാലത്ത് തെറ്റായ പ്രവൃത്തികളിലേയ്ക്ക് പോകാന്‍ സ്ത്രീകള്‍ക്ക് ഇത് പ്രേരണയാകുമെന്നും ചിലര്‍ പറയുന്നു.
എന്നാല്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നത് മറിച്ചാണ്, പ്ലാന്‍ ചെയ്യാത്ത ഗര്‍ഭധാരണങ്ങളും പിന്നാലെയുണ്ടാകുന്ന ഗര്‍ഭഛിദ്രങ്ങളും കുറയ്ക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ തീരുമാനത്തിന് സെക്ഷ്വല്‍ ഹെല്‍ത്ത് ചാരിറ്റി എഫ്പിഎയും അംഗീകാരം നല്‍കിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല