1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2012


ഡോവറില്‍ നഴ്സിംഗ് ഹോമില്‍ റെയ്ഡ് നടത്തിയ യു.കെ ബോര്‍ഡര്‍ ഏജന്‍സി (യു.കെ.ബി.എ) ഉദ്യോഗസ്ഥര്‍ എട്ടു മലയാളി നഴ്സിംഗ് വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. എന്‍ വി ക്യു വിസയില്‍ എത്തി കൂടുതല്‍ സമയം ജോലി ചെയ്തുവരുന്നവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. ഇവര്‍ ഇപ്പോള്‍ ഹോം ഓഫീസിന്‍റെ ബെഡ്ഫോര്ടിലെ ഡീറ്റെന്‍ഷന്‍ സെന്ററില്‍ ആണ് .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് കരുതപ്പെടുന്നു.

അനുവദനീയതിനേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുകയും കോളേജില്‍ ക്ലാസിന് പോകാതിരിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. വ്യത്യസ്ത കോളേജുകളില്‍ പഠിക്കുന്നവരാണ് അറസ്റ്റിലായ 9 മലയാളി വിദ്യാര്‍ഥികള്‍. നഴ്സിംഗ് ഹോമില്‍ എത്തിയശേഷം അവിടുത്തെ രേഖകള്‍ പരിശോധിച്ച ശേഷം താമസസ്ഥലത്ത് എത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.