എന്‍ വി ക്യു വിസയില്‍ യു കെയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ കൊതിച്ച മലയാളി നഴ്സുമാരുടെ കഷ്ട്ടകാലം തീരുന്നില്ല.ദിവസേനയെന്നോന്നം ഓരോ മലയാളികളെ ബോര്‍ഡര്‍ എജെന്സി അധികൃതര്‍ പിടികൂടിയെന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് .ഏറ്റവും ഒടുവില്‍ നോര്‍ത്ത് ലണ്ടനിലെ മലയാളി ദമ്പതികളാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
വിസയില്‍ അനുവദിച്ചതില്‍ കൂടുതല്‍ സമയം ജോലി ചെയതിനാലാണ് ഇവരെ പിടി കൂടിയിരിക്കുന്നത്. ദമ്പതികളിലെ ഭാര്യ വിസ പുതുക്കാന്‍ നല്‍കിയ അപേക്ഷയിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ സമയം ജോലിയെടുതുവെന്നു മനസിലാക്കിയ യുകെ ബോര്‍ഡര്‍ എജെന്സി ദമ്പതികളുടെ താമസ സ്ഥലം റെയ്ഡ് ചെയ്തു ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വ്യത്യസ്ത ഡിറ്റെന്‍ഷന്‍ സെന്ററില്‍ താമസിപ്പിച്ചിരിക്കുന്ന ഇരുവരെയും നാടുകടത്താനുള്ള ശ്രമത്തിലാണ് യുകെബിഎ ഉദ്യോഗസ്ഥര്‍
.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ കെന്റിലും ഹാംഷെയറിലും പോര്‍ട്സ്മൌത്തിലും നടത്തിയ റെയ്ഡില്‍ യു.കെ.ബി.എ ഉദ്യോഗസ്ഥര്‍ മിന്നല്‍ റെയ്ഡ് നടത്തി പിടി കൂടിയ ഒമ്പതു മലയാളി സ്റുഡന്റില്‍ ഒരാള്‍ക്കു കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. മറ്റൊരാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഇരുവരേയും ഇന്ത്യയിലേക്ക് കയറ്റിഅയക്കണമെന്ന ഹോം ഓഫീസിന്റെ ഉത്തരവ് കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു വിദ്യാര്‍ഥികളും ജാമ്യ ഹര്‍ജിയുമായി കോടതിയിലെത്തിയത്. ഇതില്‍ അഞ്ചു വിദ്യാര്‍ത്ഥിനികളെ നേരത്തെ തന്നെ നാട്ടിലേക്ക് കയറ്റി അയച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല