അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍ക്കെതിരെയും അനുവദിച്ചതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്കെതിരെയും UKBA കൈക്കൊള്ളുന്ന കര്‍ശന നടപടികള്‍ തുടരുന്നു.ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ വാര്‍ത്ത ലഭിക്കുന്നത് പൂളില്‍ നിന്നുമാണ്.പൂളിലെ ഒരു മലയാളിയുടെ വീട്ടില്‍ ഷെയറിങ്ങില്‍ താമസിച്ചിരുന്ന തമ്ഴ്നാട് സ്വദേശികളായ നാലു വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം UKBA കസ്റ്റഡിയില്‍ എടുത്തത്. …
വിസ കാലാവധി കഴിഞ്ഞിരുന്ന ഇവര്‍ സമീപത്തെ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.ഇപ്പോള്‍ UKBA കസ്റ്റഡിയില്‍ ഉള്ള ഇവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശത്തെക്കു കയറ്റി വിടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.മലയാളികള്‍ അടക്കം നിരവധിപേര്‍ ഇപ്രകാരം വിസ കാലാവധി കഴിഞ്ഞും യു കെയില്‍ തങ്ങുന്നുണ്ട്.വിസയില്‍ അനുവദിച്ചതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവരും നിരവധിയാണ്.പലര്‍ക്കും വിസയ്ക്ക് വേണ്ടി എജെന്റിനു കൊടുത്ത പണം പോലും മുതലാക്കാന്‍ സാധിച്ചിട്ടില്ല,നിവൃത്തികേടിന്റെ പുറത്താണ് ഇപ്രകാരം ജോലി ചെയ്യാന്‍ ഇക്കൂട്ടര്‍ നിര്‍ബന്ധിതര്‍ ആവുന്നത്.എന്തായാലും UKBA നടത്തുന്ന തുടര്‍ റെയ്ഡുകള്‍ ഇവര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല