1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

യു കെ കെ സി എ ദശാബ്തി പ്രമാണിച്ച് സംഘടനയുടെ മുന്‍ ജോയിന്‍റ് സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായിരുന ബിജു അബ്രഹാം മടക്കക്കുഴി എഴുതുന്ന ലേഖന പരമ്പരയുടെ അവസാന ഭാഗമാണിത്.മുന്‍ ഭാഗങ്ങള്‍ വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യു.കെ.കെ.സി.എ യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി മാറിയ നാലു വര്‍ഷങ്ങള്‍ (2003- 2007)

യു.കെ.കെ.സി.എ വളര്‍ച്ചയുടെ പടവുകള്‍

ഭൌതിക ആധ്യാത്മിക തലങ്ങള്‍ പരസ്പര പൂരകങ്ങളായി UKKCA-യെ ശക്തിപ്പെടുത്തട്ടെ

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി വളര്‍ന്ന UKKCA മറ്റുള്ളവര്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച കാലയളവായിരുന്നു 2007 മുതല്‍ 2011 വരെയുള്ള നാലു വര്‍ഷങ്ങള്‍.2007 ഡിസംബര്‍ എട്ടാം തീയതി ബര്‍മിംഗ്‌ഹാമിനടുത്ത് വാല്‍സാളില്‍ വച്ച് 2007 -09 പ്രവര്‍ത്തന വര്‍ഷങ്ങളിലേക്കുള്ള താഴെപ്പറയുന്ന ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്‍റ് : സിറില്‍ ചാക്കോ പടപ്പുരക്കല്‍
വൈസ്‌ പ്രസിഡന്‍റ്: മീന കുന്നച്ചാംപറമ്പില്‍
സെക്രട്ടറി : എബി നെടുംവാമ്പുഴ
ജോയിന്റ് സെക്രട്ടറി : സ്റ്റീഫന്‍ തെരുവത്ത്
ട്രഷറര്‍ : മാത്യു വില്ലൂത്തറ
ജോയിന്റ് ട്രഷറര്‍ : സിബു കുള ങ്ങര
അഡ്വൈസര്‍മാര്‍ : ബിജു മടക്കക്കുഴി,റെജി മടത്തിലേട്ട്,ഷാജി ചരമേല്‍

ഫാദര്‍ സിറിയക മറ്റത്തില്‍ .സജി മലയില്‍ പുത്തന്‍പുര ഫാദര്‍ സജി തോട്ടത്തില്‍ എന്നിവരുടെ
ആത്മീയ ഉപദേശം സ്വീകരിച്ചുകൊണ്ട് സംഘടനയുടെയും സമുദായത്തിന്റെയും വളര്‍ച്ച ലക്‌ഷ്യം വച്ച് കൊണ്ട് ,കൃത്യവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കമ്മിറ്റി യു കെയിലെ ക്നാനായ കത്തോലിക്കരെ മുഴുവന്‍ ഒരു കുടക്കീഴില്‍ അണി നിരത്തി.

ഈ കമ്മിറ്റിയുടെ പ്രധാന ഭരണ നേട്ടങ്ങള്‍ താഴെപ്പറയുന്നവയാണ്

കോട്ടയം അതിരൂപത അംഗീകരിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി ഏറെ മുന്നോട്ടു പോകുവാന്‍ സാധിച്ചു.

സംഘടനയുടെ അക്കൌണ്ടിംഗ്.ഓഡിറ്റിംഗ് എന്നിവ നടത്താന്‍ കമ്മിറ്റിക്ക് പുറത്തുള്ള രണ്ടുപേരെ നിയമിച്ചു

സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണഘടന ഭേദഗതി ചെയ്തു

UKKCA -യ്ക്ക് സ്വന്തമായി ലോഗോ ഉണ്ടാക്കി

വാര്‍ഷിക കണ്‍വന്‍ഷനുകള്‍ക്ക് സ്വന്തമായി തീം നടപ്പില്‍ വരുത്തി

വാര്‍ഷിക കണ്‍വന്‍ഷനുകള്‍ക്ക് നൃത്തശില്‍പ്പങ്ങളോട് കൂടിയ സ്വാഗത ഗാനം ആദ്യമായി അവതരിപ്പിച്ചു

യൂണിറ്റ് തലത്തില്‍ റാലിയ്ക്ക് മല്‍സരങ്ങള്‍ ഏര്‍പ്പെടുത്തി

UKKCA -യുടെ വെബ്സൈറ്റ് നവീകരിച്ചു

ഔദ്യോകിക തീരുമാനങ്ങള്‍ യൂണിറ്റ് ഭാരവാഹികളെ അറിയിക്കാന്‍ പ്രതിമാസ ന്യൂസ് ലെറ്റര്‍ സംവിധാനം നടപ്പിലാക്കി

പല രീതിയിലും വിഷമത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കി.

UKKCYL -ന് കോ ഓര്‍ഡിനെറ്റാര്‍മാരെ തിരഞ്ഞെടുത്തു,ഭരണഘടന ഉണ്ടാക്കാന്‍ സഹായിച്ചു.

2008 -ലെ കെന്‍റ് കണ്‍വന്‍ഷനില്‍ ബ്രിട്ടിഷ് മന്ത്രി പോള്‍ക്ലാര്‍ക്കിനെയും മലയാള നടന്‍ ഇന്നസെന്റിനെയും പ്രശസ്ത കീബോര്‍ഡ് വിദഗ്ധന്‍ ബാലഭാസ്ക്കറിനെയും മറ്റു പ്രമുഖരെയും പങ്കെടുപ്പിച്ചു.

അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത 2009 -ലെ മാല്‍വെന്‍ കണ്‍വന്‍ഷനില്‍ വച്ച് സ്മരണിക പുറത്തിറക്കി

കണ്‍വന്‍ഷനില്‍ ആര്‍ച്ച് ബിഷപ്‌ മാര്‍ എബ്രഹാം വിരുത്തിക്കുളങ്ങര ,മാര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത,സുപ്രീം കോടതി ജഡ്ജി സിറിയക്‌ ജോസഫ്‌ തുടങ്ങിയ പ്രമുഖരെ പങ്കെടുപ്പിച്ചു.

സംഘടനയുടെ സ്പിരിച്വല്‍ അഡ്വൈസര്‍ ആയി അതിരൂപത അംഗീകരിച്ച വൈദികനെ ഏര്‍പ്പെടുത്തി

സമുദായത്തിലെ മികവു തെളിയിച്ച അംഗങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങളില്‍ പാരിതോഷികം നല്‍കി ആദരിച്ചു.

ഡയസ്‌ ഫോറ രൂപീകരണത്തിന് നേതൃത്വം കൊടുത്തു

സംഘടന ചാരിറ്റബിള്‍ ട്രസ്റ്റ് ആയി രെജിസ്റ്റര്‍ ചെയ്തു

അംഗ യൂണിറ്റുകളുടെ എണ്ണം 22-ല്‍ നിന്നും 41 ആക്കി ഉയര്‍ത്തി

ഇക്കാലയളവില്‍ മികച്ച പ്രകടനം കാഴ്ച വച്ച ബിര്‍മിംഗ്ഹാം യൂണിറ്റ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.രണ്ടു കണ്‍വന്‍ഷനിലും നടന്ന റാലിയിലെ ഒന്നാം സ്ഥാനമടക്കം ബിര്‍മിംഗ്ഹാമിന്റെ തൊപ്പിയില്‍ തൂവലുകള്‍ ഏറെയാണ്.2008 -ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സമുദായത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തെക്കുറിച്ച് നടത്തിയ ലേഖന മല്‍സരത്തില്‍ ലഭിച്ചത് 125 -ഓളം എന്ട്രികള്‍ ആണ്.ഒന്നാം സമ്മാനമായി 30000 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 20000 രൂപയുംട്രോഫിയും മൂന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയും 25 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് കോളേജില്‍ വച്ചു നടന്ന ചടങ്ങില്‍ മാര്‍ മാത്യൂ മൂലക്കാട്ട് തിരുമേനി നല്‍കുകയുണ്ടായി.മൂന്നാം സമ്മാനം പങ്കുവച്ചതില്‍ ഒരാള്‍ പൂളില്‍ നിന്നുള്ള ഷാജി ചിറമേല്‍ ആയിരുന്നുവെന്നത് സമുദായാംഗങ്ങള്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നതായിരുന്നു.

2009-11കാലയളവിലേക്ക് താഴെപ്പറയുന്ന ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്

പ്രസിഡന്‍റ് : ഐന്‍സ്റ്റീന്‍ വാലയില്‍
വൈസ്‌ പ്രസിഡന്‍റ്: ഷെല്ലി നെടുംതുരുത്തി പുത്തന്‍പുരയില്‍
സെക്രട്ടറി : സ്റ്റെബി ചെറിയാക്കല്‍
ജോയിന്റ് സെക്രട്ടറി : വിനോദ് മാണി
ട്രഷറര്‍ : ഷാജി വാരാക്കുടി
ജോയിന്റ് ട്രഷറര്‍ : ജോസ്‌ പരപ്പനാട്ട്
അഡ്വൈസര്‍മാര്‍ : സിറില്‍ ചാക്കോ പടപ്പുരക്കല്‍ ,എബി നെടുംവാമ്പുഴ

യു കെയുടെ വിവിധ സ്ഥലങ്ങളില്‍ വിഘടിച്ചു നിന്ന വിവിധ യൂണിറ്റുകളെ ഒന്നിപ്പിക്കാന്‍ മുന്‍കൈയെടുത്തത് ഈ കമ്മിറ്റിയാണ്.UKKCYL -ന്‍റെ പ്രഥമ സെമിനാര്‍ വെയില്‍സില്‍ നടത്തുകയുംനാഷണല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഈ കമ്മിറ്റിയുടെ കാലത്ത് യൂണിറ്റുകളുടെ എണ്ണം 41ല്‍ നിന്നും 43 ആയി ഉയര്‍ന്നു. ദശാബ്ദിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ കമ്മിറ്റി സംഘടിപ്പിച്ച മാല്‍ വെന്‍ കണ്‍വന്‍ഷന്‍ യു കെയിലെ സംഘടനകള്‍ക്കിടയിലെ ചരിത്ര സംഭവമായി മാറി.നാളെ നടക്കുന്ന കണ്‍വന്‍ഷനും വന്‍ വിജയമാക്കുവാനുള്ള അക്ഷീണ പ്രയത്നത്തിലാണ് UKKCA നേതൃത്വം

സമുദായത്തിന്‍റെ ഭൌതിക വളര്‍ച്ചയ്ക്കൊപ്പം ആധ്യാത്മിക തലവും വളരേണ്ടതുണ്ട്.ഇല്ലായ്മയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും ആരംഭിച്ച സമുദായം നാളെ നിലനില്‍ക്കണമെങ്കില്‍ ആത്മീയ തലം ശക്തിപ്പെട്ടെ തീരൂ.അതിലാണ് സമുദായ സംഘടനകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.പൂര്‍വികരുടെ വിയര്‍പ്പും കണ്ണീരും കൊണ്ട് പടര്‍ന്നു പന്തലിച്ച സമുദായത്തിന്‍റെ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഇളക്കം വരാതെ സൂക്ഷിക്കേണ്ടത് യുവജനങ്ങളുടെ കടമയാണ്.വൈദികരും സന്യസ്തരും അല്‍മായരും ഒരേ ചങ്ങലയിലെ കണ്ണികള്‍ ആണെന്ന് തിരിച്ചറിയണം.ഇതില്‍ ഏതെങ്കിലും വിഭാഗത്തെ അപഹാസ്യപ്പെടുത്തുന്നത് ചങ്ങലയെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുവെന്ന് സമുദായത്തെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയണം.

വിദേശത്തു പ്രവര്‍ത്തിക്കുന്ന സമുദായ സംഘടനകള്‍ രൂപതയ്ക്ക് വേണ്ടി നിലകൊള്ളണമെന്നും സമുദായം നേരിടുന്ന പ്രശ്നങ്ങള്‍ തങ്ങളുടെ കൂടെ പ്രശ്നമാണെന്ന ചിന്ത ഓരോ ഹൃദയത്തിലും ഉണ്ടായേ തീരൂ.”അറിയപ്പെടാത്ത ഒന്നിനെ സ്നേഹിക്കാന്‍ സാധിക്കുകയില്ല ” .അതിനാല്‍ സമുദായ ബോധവല്‍ക്കരണം ഇന്നിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു.പുതു തലമുറയ്ക്ക് സമുദായത്തിന്‍റെ മഹത്വം മനസിലാക്കി കൊടുക്കണം.പരസ്പരം അറിയുവാനും ആദരിക്കുവാനുമുള്ള വേദിയായി സംഘടനകളും കൂട്ടായ്മകളും മാറുമെന്ന് പ്രത്യാശിക്കുന്നു.

പൂര്‍വ പിതാവായ അബ്രാഹത്തിന്റെ വിശ്വാസവും ക്നായി തോമായുടെയും മാര്‍ ഉര്‍ഹാ മാര്‍ യൌസേപ്പിന്റെയും പ്രേക്ഷിത ദൌത്യവും മാര്‍ മത്തായി മാക്കിലിന്റെ കഠിനാധ്വാനവും പരിശ്രമവും മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലിന്റെയും മാര്‍ തോമസ്‌ തറയിലിന്റെയും നിതാന്ത ജാഗ്രതയും മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയുടെ ദീര്‍ഘ വീക്ഷണവും തുടര്‍ന്നുള്ള വഴികളില്‍ നമുക്ക് ആശ്രയവും ശക്തിയുമായി ഭവിക്കട്ടെ.പൂര്‍വാധികം ഉള്‍ക്കാഴ്ചയോടെ അതിരൂപതയെ നയിക്കുന്ന മാര്‍ മാത്യു മൂലക്കാട്ടിനും മാര്‍ ജോസഫ്‌ പണ്ടാരശേരിക്കും പ്രോല്‍സാഹനവും പ്രാര്‍ഥനയും വിദൂരതയില്‍ നിന്നും നമുക്ക് നല്‍കാം.ശതാബ്ദിയും ദശാബ്ദിയും ആഘോഷിക്കുന്ന രൂപതയ്ക്കുംയു കെ കെ സി എ -യ്ക്കും എല്ലാവിധ മംഗളങ്ങളും പ്രാര്‍ഥനയും നേര്‍ന്നു കൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.