1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2012

സ്വന്തം ലേഖകന്‍

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യു കെ കെ സി എ -യുടെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് നിക്ഷ്പക്ഷമതികളും ജനകീയരുമായ സമുദായ സ്നേഹികള്‍. .ഇക്കഴിഞ്ഞ കുറെ നാളുകളായി സംഘടനയ്ക്ക് അപകീര്‍ത്തി വരുത്താന്‍ വേണ്ടി ചില സ്ഥാനമോഹികളും സംഘടന തങ്ങളുടെ പോക്കറ്റില്‍ ആണെന്ന് ഭാവിച്ച് ചില മാധ്യമ കുബുദ്ധികളും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ക്ക്‌ സംഘടനയെയും സമുദായത്തെയും സ്നേഹിക്കുന്നവര്‍ നല്‍കിയ തിരിച്ചടിയാണ് ഇന്നലത്തെ തിരഞ്ഞെടുപ്പ്‌ ഫലം.

യു കെ കെ സി എ എന്ന സംഘടന ഇത്രയും വളര്‍ന്നതിന്റെ പിന്നില്‍ ഓരോ സമുദായാംഗങ്ങളുടെയും കഠിനാധ്വാനവും അര്‍പ്പണബോധവുമുണ്ട്.ഇത് മനസിലാക്കാതെ സംഘടനയുടെ പ്രശസ്തി സ്വകാര്യ നേട്ടമായി വിലയിരുത്തുകയും അനാവശ്യ വിവാദങ്ങളിലേക്ക് സംഘടനയെ വലിച്ചിഴയ്ക്കുകയും ചെയ്ത മുന്‍ നേതൃത്വത്തിന്‍റെ പ്രവര്‍ത്തന ശൈലിക്കെതിരെ യൂണിറ്റ് തിരഞ്ഞെടുപ്പുകളില്‍ തന്നെ സമുദായംഗങ്ങള്‍ പ്രതികരിച്ചു തുടങ്ങിയിരുന്നു.പണത്തിനും പ്രതാപത്തിനും ഉപരിയായി നേതൃപാടവവും സമുദായ സ്നേഹവുമുള്ളവര്‍ നാഷണല്‍ കൌണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പല വമ്പന്‍മാരും യൂനിറ്റുകളില്‍ തന്നെ പരാജയം രുചിച്ചിരുന്നു.

ഈ നിലപാടിന്‍റെ തനിയാവര്‍ത്തനം തന്നെ ദേശീയ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.ഓരോ സ്ഥാനത്തേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃപാടവം തെളിയിച്ചവരും കറകളഞ്ഞ സമുദായ സ്നേഹികളുമാണ്.അനാവശ്യമായ തീവ്ര നിലപാടുകള്‍ ഉള്ളവരെയും നോമിനികള്‍ എന്ന് തോന്നിയവരെയും വിവാദത്തില്‍ ഉള്‍പ്പെട്ടവരെയും ജനം തിരസ്ക്കരിച്ചു.സംഘടനയുടെ ഭാവിയെക്കുറിച്ച് സമുദായാംഗങ്ങള്‍ക്ക് എത്രമാത്രം ആശങ്കയുണ്ട് എന്നതു കൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

ഒരു മാധ്യമമെന്ന നിലയില്‍ എന്‍ ആര്‍ ഐ മലയാളി എടുത്ത നിലപാടിനുള്ള അംഗീകാരം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം.തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഞങ്ങള്‍ എഴുതിയ എഡിറ്റോറിയലിന് വന്‍ പ്രതികരണം ആയിരുന്നു ലഭിച്ചത്.ലിങ്ക് ചുവടെ കൊടുക്കുന്നു.

ഐക്യ കാഹളം വീണ്ടും മുഴക്കാന്‍ കെല്‍പ്പുള്ള നവ നേതൃത്വം യു കെ കെ സി എ യ്ക്ക് ഉണ്ടാവട്ടെ !

വിജയിച്ച എല്ലാവര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഒപ്പം സംഘടനയ്ക്ക് മേല്‍ വ്യക്തികള്‍ വളരരുതെന്ന ബാലപാഠം പുതിയ നേതൃത്വം മറക്കരുതെന്ന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

UKKCA തിരഞ്ഞെടുപ്പ്‌ : ലേവി ജേക്കബ്‌ പ്രസിഡന്റ്,ജിജോ മാധവപ്പള്ളി വൈസ്‌ പ്രസിഡന്‍റ്,മാത്യുക്കുട്ടി ജോണ്‍ സെക്രട്ടറി,സാജന്‍ മാത്യു ട്രഷറര്‍

അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് യു കെ കെ സി എ യെ വൂസ്റ്ററില്‍ നിന്നുള്ള ലേവി ജേക്കബ്‌ പടപുരക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നയിക്കും .ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലാണ് കെ.സി.വൈ.എല്‍. മുന്‍ ജനറല്‍ സെക്രട്ടറിയായ ലേവി പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.സെക്രട്ടറിയായി നോട്ടിങ്ഹാം യൂണിറ്റിലെ മാത്യുക്കുട്ടി ജോണ്‍ ആനകുത്തിക്കലും ട്രഷറര്‍ ആയി ഈസ്റ്റ് ലണ്ടനില്‍ നിന്നുള്ള സാജന്‍ മാത്യു പടിക്കമാലിലും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ്‌ പ്രസിഡണ്ടായി ,ന്യൂകാസിലിലെ ജിജോ മാധവപ്പള്ളില്‍ ജോസഫ്‌ , ജോയിന്‍റ് സെക്രട്ടറിയായി കൊവന്‍ട്രി ആന്‍ഡ് വാര്‍വിക് ഷെയര്‍ യൂണിറ്റില്‍ നിന്നുള്ള ജോബി സിറിയക്ക് ഐത്താല്‍, ജോയിന്‍റ് ട്രഷറര്‍ ആയി സ്വാന്‍സി യൂണിറ്റിലെ തങ്കച്ചന്‍ ജേക്കബ് കനകാലയം എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.പഴയ ഭരണസമിതിയില്‍ നിന്നും സ്റ്റെബി ചെറിയാക്കല്‍,വിനോദ് മാണി എന്നിവരെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.ഫാദര്‍ സജി മലയില്‍ പുത്തന്‍പുര ഫാദര്‍ സജി തോട്ടം എന്നിവരുടെ മേല്‍നോട്ടത്തില്‍ ആണ് തിരഞ്ഞെടുപ്പ്‌ നടന്നത്.

ഇന്ന് തിരഞ്ഞെടുക്കപ്പെട്ട യു കെ കെ സി എ ഭാരവാഹികള്‍ എന്‍ ആര്‍ ഐ മലയാളിക്ക്‌ വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ : ഇടത്തു നിന്ന് – ലേവി ജേക്കബ്‌ പടപുരക്കല്‍ (പ്രസിഡന്‍റ് ),ജിജോ മാധവപ്പള്ളില്‍ ജോസഫ്‌ (വൈസ്‌ പ്രസിഡന്‍റ് ),മാത്യുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍ (സെക്രട്ടറി),ജോബി സിറിയക്ക് ഐത്താല്‍ ( ജോയിന്‍റ് സെക്രട്ടറി),സാജന്‍ മാത്യു പടിക്കമാലില്‍ (ട്രഷറര്‍) ),
തങ്കച്ചന്‍ ജേക്കബ് കനകാലയം (ജോയിന്‍റ് ട്രഷറര്‍)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.