1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015


മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ പോല്‍സന്‍ തോട്ടപിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ , നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് പിരിച്ച തുക റീജിയണല്‍ പ്രസിഡണ്ട് അഡ്വ സിജു ജോസഫിന്, അസോസിയേഷന്‍ ജോയിന്റ് സിക്രട്ടറി ശ്രിമതി നിഷ പ്രമോദില്‍ നിന്നെറ്റുവാങ്ങിയാണ് ഉദഘാടനം ചെയ്തത്.

ഒരു നിമിഷം കൊണ്ട് നടന്ന പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ഉറ്റവരും ഉടയവരും വീടും കൂടും നഷ്ടപ്പെട്ട നേപ്പാളി ജനതയ്ക്ക് ഒരു കൈതാങ്ങ് ആകുവാന്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റിയ യുക്മയെന്ന സംഘടനയും മുന്‍പോട്ട് വന്നിരിക്കുകയാണ്.ഇതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും (MMA) മുന്നോട്ട് കടന്നുവന്നിരിക്കുകയാണ്.

ശനിയാഴ്ച നടത്തിയ ഫുഡ് ചാരിറ്റി മേളയില്‍ കിട്ടിയ തുകയും നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് നല്കുന്നതായി സംഘാടകര്‍ അറിയിച്ചു.അതുപോലെ ഈ അസോസിയേഷനിലെ കുട്ടികള്‍ നേപ്പാള്‍ ജനതയുടെ വിഷമത്തില്‍ സഹായിക്കാനായി അവരും പ്രത്യേകം സ്‌ക്വാഡുകളായി പ്രവര്‍ത്തമാരംഭിച്ചിരിക്കുകയാണ്.

ദുരിതാശ്വസനിധിയിലേക്ക് പിരിച്ച തുക യുക്മ ചാരിറ്റി അകൗണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ പോല്‍സന്‍ തോട്ടപിള്ളിയെ തിരികെയെല്‍പ്പിച്ചു.നേപ്പാള്‍ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരാനായി നമ്മളാല്‍ കഴിയുന്ന ചെറിയ സഹായം ചെയ്യാന്‍ എല്ലാവരും കടന്നു വരണമെന്ന് റീജിയണല്‍ പ്രസിഡണ്ട് അഡ്വ സിജു ജോസഫ് എല്ലവരോടും അഭ്യര്‍ഥിച്ചു.കൂടാതെ യുക്മ നോര്‍ത്ത് റീജിയനിലെ 12 അംഗ അസോസിയേഷനുകളും നേപ്പാള്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുമെന്ന് പ്രതിക്ഷിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച റീജിയണല്‍ പ്രസിഡണ്ട് പറഞ്ഞു. അസോസിയേഷന്‍ അംഗങ്ങളെല്ലാവരും അവരാല്‍ കഴിയുന്ന തുക നല്‍കി നേപ്പാള്‍ ജനതയുടെ കണ്ണിരോപ്പാന്‍ അവരോടോപ്പമുണ്ടാകുമെന്ന് ശ്രീ പോല്‍സന്‍ തോട്ടപിള്ളി അറിയിച്ചു.

കൂടാതെ ചടങ്ങില്‍ യുക്മയെ പ്രതിനിധികരിച്ച് റീജിയണല്‍ ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്ന് ഷാജുമോന്‍ കെ ഡി,ജോമി ,ജാനെഷ് സി നായര്‍ ,നിഷ ശരത് ,റീന വിത്സണ്‍ ,ഹാന്‍സ് ജോസഫ് ,ബിജു പൌലോസ് ,ജീന്‍ ലൈജു, ജോബി ,ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.അസോസിയേഷന് വേണ്ടി സിക്രട്ടറി ജോസഫ് മാത്യു സ്വാഗതവും ,ട്രഷറര്‍ ജോര്‍ജ് വടക്കാഞ്ചേരി നന്ദിയും പറഞ്ഞു.

ദുരിതാശ്വസനിധിയിലേക്ക് സഹായം യുക്മ ചാരിറ്റി അക്കൌണ്ടിലേക്ക് അയക്കുബോള്‍ അസോസിയേഷന്റെ പേര് രഫറന്‍സായി വയ്ക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.അപ്പീല്‍ അവസാനിക്കുമ്പോള്‍ നാഷണല്‍ കമ്മറ്റി കണക്കുകള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

അയക്കേണ്ട അക്കൌണ്ട് നമ്പര്‍

UUKMA CHARITY FAOUNDATION
Account Number 52178974
Sort Code 403736
HSBC BANK

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.