ബാല സജീവ് കുമാര്‍ (യുക്മ PRO )
യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ് (യുക്മ) യുടെ ഇസ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റിജിയണല്‍ സ്പോര്‍ട്സ് മേള സ്ടഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ സ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ചു മേയ് അഞ്ചാം തിയതി നടത്തുന്നതിനു തിരുമാനിച്ചു. യുക്മ നാഷണല്‍ സ്പോര്‍ട്സ് മേളക്ക് ആതിഥേയത്വം വഹിക്കുന്ന റിജിയന്‍ എന്ന നിലയില്‍, ഇസ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റിജിയനിലെ എല്ലാ മെമ്പര്‍ അസോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സൌകര്യങ്ങളാണ് ഈ കായിക മേളക്ക് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
യുക്മ നാഷണല്‍ വൈസ് പ്രസിഡന്റുമാരായ ശ്രീ വിജി കെ പി, ശ്രീമതി ബീന സെന്‍സ്, യുക്മ ഇസ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റിജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പേട്ടയില്‍, മുന്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കാര്യ നിര്‍വാഹക സമിതി അംഗവുമായ ശ്രീ മാമ്മന്‍ ഫിലിപ്പ് മറ്റ് നാഷണല്‍ റിജിയണല്‍ കാര്യനിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ ബെന്നി നനീട്ടന്‍, അനില്‍ ആഞ്ഞിലിവേലില്‍ (ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ്), അജി മംഗലത്ത് (സ്ടോക്ക് ഓണ്‍ ട്രെന്റ് ) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് കായിക മേളക്ക് നേതൃത്വം നല്‍കുന്നത്.
ജൂനിയര്‍, സബ്-ജൂനിയര്‍, സിനിയര്‍ വിഭാഗങ്ങളിലായി 50 മീറ്റര്‍ 100 മീറ്റര്‍ 200 മീറ്റര്‍ ഓട്ടം, 4X100 മീടര്‍ റിലെ, ലോംഗ്ജംപ്, ഷോട്ട്പുട്ട് എന്നീ മത്സരങ്ങള്‍ക്ക് പുറമേ ഇസ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റിജിയണല്‍ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്നതിനുള്ള വാശിയേറിയ വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. മത്സരവിജയികള്‍ക്കും, വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും,ഏറ്റവും കുടുതല്‍ പോയന്റു നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കുന്ന അസോസിയേഷനും സമാപന സാംസ്കാരിക സമ്മേളനത്തില്‍ വച്ച് മെഡ ലുകളും ട്രോഫികളും സമ്മാനിക്കും.
മത്സരത്തില്‍ പകെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ അവരവരുടെ അസോസിയേഷനുകള്‍ മുഖേന രെജിസ്ട്രേഷന്റെ ചുമതലയുള്ള താഴെപ്പറയുന്നവരുമായി എത്രയും വേഗം ബന്ധപ്പെടുക.
അംഗങ്ങളായ അഡ്വക്കെറ്റ് ബെന്നി (നനീട്ടന്‍) – 07957 795165
അനില്‍ ആഞ്ഞിലിവേലില്‍ (ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ്) – 07916 252691
അജി മംഗലത്ത് (സ്ടോക്ക് ഓണ്‍ ട്രെന്റ് ) – 07958 768433
വിജി കെ പി – 07429 590337, 07950 361641
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല