1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2011

അബ്രഹാം ലൂക്കോസ്

യുക്മയുടെ ഈ വര്‍ഷത്തെ ആദ്യ എക്സിക്യൂട്ടിവ് കമ്മിറ്റി ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി ഞായറാഴ്ച രാവിലെ പതിന്നൊരയ്ക്ക് വോക്കിംഗ് പാര്‍ക്ക്‌ വ്യൂ സെന്ററില്‍ വെച്ച് നടന്നു. പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ യുക്മ വിഷന്റെ പൂര്‍ത്തീകരണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ പുതിയ കമ്മറ്റി തീരുമാനമെടുത്തു. ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ തീരുമാനിച്ച പരിപാടികളുടെ കരടു രൂപം യോഗത്തില്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയും ചെയ്തു.

യുക്മ എന്ന പ്രസ്ഥാനത്തെ ഇവിടുത്തെ ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള പ്രസ്ഥാനമാക്കി തീര്‍ക്കാനും ഇതുമൂലം ഇവിടെയുള്ള സാധാരണ മലയാളികള്‍ക്ക് അതിന്‍റെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടി യുക്മയെ ഒരു ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനിക്കുകയും അതിനായി പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍, സെക്രട്ടറി അബ്രഹാം ലൂക്കോസ്, ജോയിന്റ് സെക്രട്ടറി അലക്സ്‌ വര്‍ഗീസ്‌, എക്സിക്യൂട്ടിവ് മെമ്പര്‍ അഡ്വ. ഫ്രാന്‍സിസ് മാത്യു എന്നിവരെ ചുമതപ്പെടുത്തുകയും ചെയ്തു.

ക്രൈസിസ് ഫണ്ട്‌

യുക്മ വിഷന്റെ ഭാഗമായി യുക്മയില്‍ അംഗത്വമെടുത്തിട്ടുള്ള അസോസിയേഷന്‍ മെമ്പേഴ്സിന് ക്രൈസിസ് ഉണ്ടാകുമ്പോള്‍ സഹായിക്കുന്നതിനായി ഒക്ടോബര്‍ മാസത്തിനു മുമ്പ് അംഗങ്ങളെ ചേര്‍ത്തു മുപ്പത്തിയൊന്നാം തീയതിക്ക് മുമ്പായി ക്രൈസിസ് ഫണ്ട്‌ പ്രവര്‍ത്തികമാക്കുന്നതുമാണ്. അതിന് മുമ്പായി അസോസിയേഷനില്‍ നിന്നും കുറഞ്ഞത് അമ്പത് കുടുംബങ്ങള്‍ എങ്കിലും നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച ആദ്യ വരിസംഖ്യ പത്തു പൗണ്ട് സഹിതം അതാതു അസോസിയേഷന്‍ ഭാരവാഹികളെ എല്പിക്കേണ്ടതാണ്. അതിന്‍റെ പുതുക്കല്‍ ഫീസ്‌ അഞ്ചു പൗണ്ട് വീതം ഓരോ വര്‍ഷവും അതേ മാസത്തില്‍ നല്‍കേണ്ടതാണ്. പത്തു പൗണ്ട് മുടക്കി ഇതിനെ അംഗം ആകുന്നവര്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ സംഘടന അയ്യായിരം പൗണ്ട് നല്‍കും. ഒരു കുടുംബത്തിലെ കുട്ടികളും മാതാപിതാക്കളും ഇതിന്റെ പരിധിയില്‍ വരും.

കൂടാതെ വിസിറ്റിംഗ് വിസയില്‍ എത്തുന്ന മാതാപിതാക്കള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി ഉണ്ടാക്കുമ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ് പൗണ്ട് നല്‍കാമെന്നും കമ്മിറ്റി തീരുമാനമെടുത്തു. യുക്മ മെമ്പര്‍ അസോസിയേഷനില്‍ അംഗത്വം ഇല്ലാത്തവര്‍ക്ക് സഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ക്രൈസിസ് ഫണ്ടില്‍ അംഗത്വമില്ലാത്തതും വിദ്യാര്‍ഥി വിസയില്‍ എത്തിയിട്ടുള്ള കുട്ടികള്‍ക്ക് ഏതെങ്കിലും ക്രൈസിസ് ഉണ്ടാകുമ്പോള്‍ പ്രസിഡന്റിന് ഉചിതമായ തീരുമാനമെടുക്കാനും ആയിരം പൗണ്ട് വരെ സഹായം നല്‍കാനും കമ്മിറ്റി അധികാരം നല്‍കി ഇതിന്റെ അപേക്ഷാ ഫോറം അസോസിയേഷനുകള്‍ക്ക് ഉടനെ ലഭ്യമാക്കും. ഇതിന്റെ കാര്യക്ഷമമായ നിര്‍വഹണത്തിനായി ട്രഷറര്‍ ബിനോ ആന്‍റണിയെ ചുമലപ്പെടുത്തി.

കൂടാതെ യുക്മയുടെ ക്രൈസിസ് ഫണ്ടിലേക്കും ദിനംദിന ചെലവുകളിലേക്കും സഹയാകരമായ രീതിയില്‍ അഭ്യുദയകാംഷികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതാണ്. കൂടാതെ നാഷണല്‍ റീജിയണല്‍ തലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാരെ ഉള്‍പെടുത്തി സ്റ്റേജ് ഷോ നടത്തി അതിലൂടെ ലഭ്യമാകുന്ന തുക ക്രൈസിസ് ഫണ്ടിലേക്ക് സമാഹരിക്കാനും തീരുമാനമായി. കൂടുതല്‍ ധനാഗമ മാര്‍ഗങ്ങളെ പറ്റി പഠിക്കാന്‍ ട്രഷറിനെ ചുമതലപ്പെടുത്തി.

കലാമേള

ഈ വര്‍ഷത്തെ റീജയണല്‍ കലാമേളകള്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ അതാതു റീജിയണുകളില്‍ നടക്കും. യുക്മയുടെ വെബ്‌ സൈറ്റ് കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ ഇന്‍ഫര്‍മേറ്റിവ് ആയി പരിഷ്കരിക്കുന്നതിനും ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിനുമായി ട്രഷററിനെ ചുമതലപ്പെടുത്തി. മാധ്യമങ്ങള്‍ ഇന്നേവരെ യുക്മയ്ക്ക് നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് നന്ദി പറയുകയും തുടര്‍ന്നും മാധ്യമങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും ഒരു കൂട്ടായ്മയില്‍ മുന്നോട്ടു പോകുന്നതിനും നാഷണല്‍ എക്സിക്യൂട്ടിവ് തീരുമാനിച്ചു. യുക്മയുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ നടത്താന്‍ ഉദ്ദേശിക്കുന്ന‍ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടു കലണ്ടര്‍ നിര്‍മ്മിക്കുകയും അതിന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നല്‍കുകയും ചെയ്തു. ഈ കലണ്ടര്‍ പ്രകാരമാണ് യുക്മയുടെ നാഷണല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നത്. ആയതിനാല്‍ റീജിയണല്‍, അസോസിയേഷന്‍ പരിപാടികള്‍ ഈ തീയതികള്‍ ഒഴിവാക്കി പ്ലാന്‍ ചെയ്യേണ്ടതാണ്.

സൌത്ത് ഈസ്റ്റ്‌ -സൌത്ത് വെസ്റ്റ് റീജിയനുവേണ്ടി വോക്കിംഗ് മലയാളി അസോസിയേഷന്‍ ആതിഥ്യമരുളിയ യോഗത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോണ്‍ മൂലക്കുന്നേല്‍ സ്വാഗതവും നാഷണല്‍ സെക്രട്ടറി അലക്സ്‌ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയ വോക്കിംഗ് മലയാളി അസോസിയേഷന്‍ സ്ഥാപക ‍ ജനറല്‍ സെക്രട്ടറി ടോമിച്ചന്‍ കൊഴുവനാല്‍, സന്തോഷ്‌ കുമാര്‍ എന്നിവരോടുള്ള നന്ദി അറിയിച്ചു കൊണ്ടു യോഗം മൂന്നരയ്ക്ക് അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.