ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ഇതാ മോറ്റൊരാല്‍ കൂടി. മെഴ്സിസൈഡില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി കീര്‍ത്തന വല്ലഭനേനി, ഈ പെണ്‍കുട്ടി യുകെയിലെ ഈ വര്‍ഷത്തെ യംങ് സയന്റിസ്റ്റ് അവാര്‍ഡിന് അര്‍ഹയായിരിക്കുകയാണ്. വെസ്റ്റ് കിര്‍ബി ഗ്രാമര്‍ സ്കൂളില്‍നിന്നുള്ള കീര്‍ത്തന മറ്റു 360 പേരെ പിന്തള്ളിയാണ് ബര്‍മിങ്ഹാം എന്‍ഇസിയില നടന്ന ബിഗ് ബാങ് ഫെയറില്‍ ജേതാവായത്.
പാന്‍ക്രിയാറ്റിക് ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെക്കുറിച്ചു പഠിച്ച ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി സംഘത്തിന്റെ ഭാഗമായിരുന്നു കീര്‍ത്തന. ശാസ്ത്രത്തില്‍ തനിക്കുള്ള അതിയായ താത്പര്യം മറ്റു യുവാക്കളിലേക്കും പകരാന്‍ കഴിയുമെന്നും, ഈ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും കീര്‍ത്തന പറഞ്ഞു.
11നും 18നുമിടയില്‍ പ്രായമുള്ളവര്‍ക്കു സമ്മാനിക്കുന്ന പുരസ്കാരമാണിത്. ശാസ്ത്ര, സാങ്കേതിക, എന്‍ജിനീയറിങ്, ഗണിത പ്രോജക്റ്റുകളാണ് ഇതിനു പരിഗണിക്കുന്നത്. സ്പെയ്സ് ശാസ്ത്രജ്ഞന്‍ ഡോ. മാഗി ആഡറിന്‍ പോക്കോക്, നോബേല്‍ പ്രൈസ് വിന്നറും ബയോകെമിസ്റ്റുമായ സര്‍ ടിം ഹന്റ് എന്നിവരുടെ പാത പിന്തുടരാനാണ് കീര്‍ത്തനയ്ക്ക് താല്‍പര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല