1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ശനിയാഴ്ച നടക്കുന്ന കാത്തലിക് ഫോറം ദേശീയ കണ്‍വന്‍ഷനില്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാനും, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലും, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വക്കറ്റ് വിസി സെബാസ്റ്റ്യനും പങ്കെടുക്കും. ഇതോടെ യു.കെയിലെമ്പാട്ടുമുള്ള വിശ്വാസി സമൂഹം ആഹ്ലാദത്തിമിര്‍പ്പിലാണ്. ഇനി രണ്ട് നാള്‍ മാത്രം അവശേഷിക്കെ സ്വാഗത ഗാനം അടക്കം കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സില്‍ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന താമരശ്ശേരി രൂപതാ ബിഷപ്പ്മാര്‍ റെമജിയോസ് ഇഞ്ചനാനിയിലിനെ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ ഭാരവാഹികളും വിശ്വാസിസമൂഹവും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കും. തുടര്‍ന്ന് പിതാവിനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

നാളെ രാമനാഥപൂര ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ടും എത്തിച്ചേരും. സാല്‍ഫോര്‍ഡ് രൂപതാ ബിഷപ്പ് മാര്‍ ടെറന്‍സ് ബ്രെയിന്‍, ലങ്കാസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ മൈക്കിള്‍ കാബെല്‍ തുടങ്ങിയവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തും.

കണ്‍വെന്‍ഷനായി ക്രമീകരിച്ചിരിക്കുന്ന സെന്റ് തോമസ് അപ്പസ്‌തോലിക് നഗറില്‍ ഇന്നലെ സ്വാഗതസംഘം യോഗം ചേര്‍ന്ന് അവാസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. ശനിയാഴ്ച രാവിലെ 10ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30ന് അഭിവന്ദ്യ പിതാക്കന്‍മാരെ താലപ്പൊലികളുടെയും അകമ്പടിയോടെ സ്വീകരിച്ച് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് ആനയിക്കുന്നതോടെ ആഘോഷപൂര്‍വ്വമായ സമൂഹബലിക്ക് തുടക്കമാവും. അഭിവന്ദ്യപിതാക്കന്‍മാരും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വൈദികരും കാര്‍മ്മകരാകും. ദിവ്യബലിയെത്തുടര്‍ന്ന് വിശ്വാസ പ്രഘോഷണ റാലി നടക്കും. ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ റാലിയില്‍ സംവഹിക്കും.

റാലിയെ തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അഭിവന്ദ്യ പിതാക്കന്‍മാര്‍ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും തഥവസരത്തില്‍ നടക്കും. തുടര്‍ന്ന് കലാസന്ധ്യ: വിശ്വാസവും പാരമ്പര്യവും പൈതൃകവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സെന്റ് തോമസ് കത്തോലിക്കരെയും കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സ്വാഗതസംഘം ഹാര്‍ദവമായി സ്വാഗതം ചെയ്തു.

ലെസ്റ്റര്‍ മെലഡി ഗ്രൂപ്പും, ജോബികൊരാട്ടിയും അടങ്ങുന്ന സംഘമാണ് ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുക. ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹാ പകര്‍ന്ന് നല്‍കിയ വിശ്വാസതീഷ്ണതയെ മുറുകെപ്പിടിച്ച് ഒരുമയില്‍ ഒരേ മനസോടെ ഒറ്റക്കെട്ടായി മുന്നേറുന്ന കാത്തലിക് ഫോറം കണ്‍വന്‍ഷനിലേക്ക് യു.കെയുടെ വിവിധ ഭാഗങ്ങളിലായുള്ള വിശ്വാസ സമൂഹത്തെ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07737956977, 07886333794,0783081715

കണ്‍വന്‍ഷന്‍ വേദിയുടെ വിലാസം
സെന്റ് ജോസഫ് ചര്‍ച്ച്
പോര്‍ട്ട്‌ലാന്റ് ക്രസന്റ്
മാഞ്ചസ്റ്ററ്#
MI3OBU

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.