1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2012

ബെന്നി വര്‍ക്കി പെരിയപ്പുറം

മാര്‍ത്തോമ്മാ കത്തോലിക്കരുടെ ദേശീയ അല്മ്മായ കുടുംബ കൂട്ടായ്മ്മയായ കാത്തലിക്ക് ഫോറം യുണിട്ടുകളുടെ പ്രതിനിധി സമ്മേളനം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ ചേര്‍ന്നു കണ്‍വീനര്മാരെയും 12 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെയും 6 റീജിയനിലേക്കായി കോര്‍ഡിനേറ്റര്‍മാരെയും തെരഞ്ഞെടുത്തു. ഈ കമ്മിറ്റികള്‍ക്ക് ആറു മാസം ആയിരിക്കും കാലാവധി. അതിനിടയില്‍ മുന്‍പ് രൂപീകൃതമായ യൂണിറ്റുകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും, യു കെ യുടെ എല്ലാ ഭാഗത്തും മാസ്സ് സെന്റ്ടരുകള്‍ കേന്ദ്രീകരിച്ചു സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം യൂണിറ്റുകള്‍ പരമാവധി രൂപീകരിക്കുവാനും യോഗത്തില്‍ തീരുമാനമായി. അതിനു ശേഷം ജനാധിപത്യ രീതിയില്‍ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ വിളിച്ചു കൂട്ടി സഭയുടെ മേല്‍നോട്ടത്തിലോ നിര്‍ദ്ധേസാനുസരണമോ കേന്ദ്ര സമിതിയെ ജനാധിപത്യ രീതിയില്‍ തന്നെ തെരഞ്ഞെടുക്കുവാനും തീരുമാനമായി.

യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ യുണിറ്റുകളില്‍ നിന്നും പ്രതിനിധികള്‍ മീറ്റിങ്ങില്‍ പങ്കു ചേരുന്നതിനായി നേരത്തെ തന്നെ വളരെ ആവേശത്തോടെ എത്തിയിരുന്നു.സംഘടനയുടെ ഭരണ സമിതിയുടെ കാലാവധി അവസാനിച്ചിരിക്കെ, സഭയുടെ നിര്‍ദ്ദേശാനുസരണം വിളിച്ചു കൂട്ടിയ യുണിറ്റ് പ്രതിനിധികളുടെ യോഗം പുതിയ ഭരണ സമിതിവന്നതുവരെ പഴയ കമ്മിറ്റി താത്വികമായി നിലനില്‍ക്കുന്നതിനാല്‍ അതിനെ പിരിച്ചു വിടുവാന്‍ ജെനറല്‍ ബോഡി യോഗത്തില്‍ സോബിന്‍ ജോണ് അവതരിപ്പിച്ചതും Adv . ജോസഫ് ചാക്കോ, ജോസഫ് ലെസ്റ്റര്‍ എന്നിവര്‍ പിന്താങ്ങിയാതുമായ പ്രമേയം ഏക കണ്ട്ടമായി പാസ്സാക്കി. സഭാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഭാവി പരിപാടികള്‍ക്ക് യ്യക്തമായ ആല്മ്മീയ സാമൂഹ്യ സാംസ്കാരിക ഭാവം നല്‍കുവാന്‍ വാല്‍സാളില്‍ ഒത്തു കൂടിയ യോഗം അനുഗ്രഹീത അവസരമായി.

കുടുംബ കൂട്ടായ്മ്മകള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളില്‍ നിന്നു മാത്രം ഉള്ളവര്‍ പങ്കെടുത്ത യോഗമായതിനാല്‍ കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ക്ക് ആശയം നല്‍കലും അതിലേറെ സഭയുടെയും, അല്മ്മായരുടെയും ഉന്നമനത്തിന്നും,വളര്‍ച്ചക്കും ഉതകുന്ന അനുഭവ സ്ത്രോതാസ്‌ പങ്കു വെക്കലും കൂടിയായി ഈ മീറ്റിംഗ്. സഭയോടും,, കൂദാശകളോടും ,വൈദികരോടും, ഇതര സഹോദര വിശ്വാസി കൂട്ടായ്മ്മകളോടും, അസ്സോസ്സിയേഷനുകളോടും പൊതു സമൂഹത്തോടും എല്ലാം തികഞ്ഞ ബഹുമാനവും, ആദരവും, വിശുദ്ധ ബന്ധവും കാത്തു സൂക്ഷിക്കുന്നതോടൊപ്പം പൈതൃകവും, തനിമയും, ജീവിത മൂല്യങ്ങളും പരിപാലിക്കുകയും, നവ തലമുറയെ ആ സന്മ്മാര്‍ഗ്ഗത്തില്‍ വളര്‍ത്തുന്നതിനു പരമാവധി അവസരം ഒരുക്കുവാനും UKSTCF പ്രതിന്ജാബദ്ധമാണ്.

അപ്പച്ചന്‍ കണ്ണഞ്ചിറയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിനു സജി നാരകത്തറയുടെ പ്രാര്‍ത്ഥനയോടെ ആത്മീയ നിറവില്‍ യോഗ നടപടികള്‍ ആരംഭിച്ചു. സംഘടന തുടങ്ങിയ കാലഘട്ടം മുതല്‍ വന്‍ വിജയമായ സമ്മേളനവും കാത്തലിക്ക് ഫോറത്തിന്റെ മൂന്നു സഭാപിതാക്കന്മാരുടെ ശ്ലൈഹീക ആശീര്‍വാദത്തോടെയുള്ള ഉദ്ഘാടനവും , സന്ഘ്ടനയോടുള്ള സഭയുടെ അനുഗ്രഹീത കാഴ്ചപ്പാടും നിലവിലുള്ള കാത്തലിക്ക് ഫോറത്തിന്റെ അസന്നിഗ്ദ്ധത വരെ എല്ലാ വശങ്ങളും രേഖാമൂലം പ്രതിപാദിച്ചു അപ്പച്ചന്‍ കണ്ണഞ്ചിറ വിശദീകരണം നടത്തി. തുടര്‍ന്ന് സഭയുടെ വളര്‍ച്ചക്ക്‌ അല്മ്മായരുടെ പങ്കിനെപറ്റിയും അല്‍മായരുടെ വിശ്വാസ പൈതൃകവും, ധാര്‍മ്മീക മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയെ പറ്റിയും ബെന്നി വര്‍ക്കി സംസാരിച്ചത് പ്രതിനിധികള്‍ക്ക് കൂടുതല്‍ തീക്ഷണത ഉണര്‍ത്തി.

അപ്പച്ചന്‍ കണ്ണഞ്ചിറയെ കണ്‍വീനറും ( General), ഇമ്മാനുവേല്‍ മാണി മൂലക്കാട്ടിനെ ജോ. കണ്‍വീനറും ( Finance) ആയി യോഗം തെരഞ്ഞെടുത്തു.. സോബിന്‍ ജോണ് (Administrator, Legal), Adv . ജോസഫ് ചാക്കോ( Administrator, Legal, Church Contacts) മാത്യു ജോര്‍ജ്ജ്, സജി നാരകത്തറ, സ്റ്റാന്‍ലി പയ്യപ്പിള്ളി , ബിനോജ് മിറ്റത്താനി, ജോഷി ഐസക്ക് , ടോജോ മങ്കുഴിക്കരി, ടിജോ ജോസഫ്, സിന്ധു ജോയ് , ഷിബു ജോസഫ്, ജോസഫ് ലെസ്റ്റര് എന്നിവരെ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു വിവിധ ചുമതലകള്‍ ഏല്‍പ്പിച്ചു. ബെന്നി വര്‍ക്കി പെരിയപ്പുറം ( PRO, Church Contacts)എന്നീ ചുമതലകള്‍ നിര്‍വ്വഹിക്കും.

എല്ലാ ഈരണ്ടു മാസവും വിവിധ കേന്ദ്രങ്ങളില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും, മാസം തോറും റീജിയണുകളില്‍ റീജിയനല്‍ കമ്മിറ്റികളും വിളിച്ചു കൂട്ടി പ്രവര്‍ത്തന വിലയിരുത്തല്‍ നടത്തുവാനും ധാരണയായി. ബെന്നി സമാപന പ്രാര്‍ത്ഥനയും, ഇമ്മാനുവേല്‍ നന്ദിയും പ്രകാശിപ്പിച്ചു. സ്നേഹ സല്ക്കാരത്തോടെ അത്യാവേശകരമായ പ്രതിനിധി യോഗം മംഗളമായി പിരിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.