1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

യൂകെയിലെ റോഡുകളില്‍ മൂന്ന് മില്യണിലധികം ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിലേതെങ്കിലും ഒന്ന് നിങ്ങളുടെ വാഹനവുമായി ഇടിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് നോക്കാം.

മൂന്ന് തരത്തിലുളള ഇന്‍ഷ്വറന്‍സുകളാണ് സാധാരണയായി വാഹനങ്ങള്‍ക്ക് നല്‍കുന്നത്.

തേഡ് പാര്‍ട്ടി കവര്‍: ആക്‌സിഡന്റ് സംഭവിച്ചാല്‍ തേഡ് പാര്‍ട്ടിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് പരുക്കേറ്റ ഡ്രൈവര്‍, കാല്‍നടയാത്രക്കാരന്‍, പൊതുജനങ്ങളിലെ ഒരാള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കുന്ന പോളിസിയാണിത്. അത് നിങ്ങളുടെ കാറിന് യാതൊരു സംരക്ഷണവും നല്‍കുന്നില്ല.

തേഡ് പാര്‍ട്ടി ഫയര്‍& തെഫ്റ്റ് കവര്‍: നിങ്ങളുടെ കാര്‍ മോഷണം പോവുകയോ മെക്കാനിക്കല്‍ തകരാറ് മൂലമോ അല്ലെങ്കില്‍ ആരെങ്കിലും മനപൂര്‍വ്വമോ തീവെയ്ക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പരിരക്ഷയാണിത്.

ഫുള്‍ കോംപ്രിംഹെന്‍സിവ് കവര്‍: ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ലഭിക്കുന്ന ഏറ്റവും മികച്ച കവറേജാണിത്. ഇത് കാര്‍ മോഷണം പോയാലോ, തീപിടിച്ചാലോ, നിങ്ങളുടെ കുറ്റം കൊണ്ട് ആക്‌സിഡന്റ് സംഭവിച്ചാലോ കവറേജ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്രട്ടീഷ് നിയമം അനുസരിച്ച് വാഹനം റോഡിലിറക്കണമെങ്കില്‍ കുറഞ്ഞത് തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് എങ്കിലും വേണം. ഇന്‍ഷ്വറന്‍സോ സ്്റ്റാറ്റിയൂട്ടറി ഓഫ് റോസ് നോട്ടിഫിക്കേഷനോ ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നത് നിയമലംഘനമാണ്. എന്നാല്‍ നിലവില്‍ രണ്ട് മില്യണിലധികം വാഹന ഉടമകള്‍ യാതൊരു ഇന്‍ഷ്വറന്‍സുമില്ലാതെ വാഹനമോടിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇന്‍ഷ്വറന്‍സില്ലാതെ വാഹനമോടിച്ചാല്‍

ഇന്‍ഷ്വറന്‍സില്ലാതെ വാഹനമോടിക്കുന്നത് 5000 പൗണ്ട് പിഴയും ലൈസന്‍സില്‍ ആറ് മുതല്‍ എട്ടുവരെ പെനാല്‍റ്റ് പോയിന്റ് ലഭിക്കുകയും ചെയ്യാവുന്ന കുറ്റമാണ്. കോടതിക്ക് വേണമെങ്കില്‍ ഡ്രൈവര്‍ക്ക് അയോഗ്യത കല്‍പ്പിക്കാനും സാധിക്കും. ഇന്‍ഷ്വറന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് ഇരുനൂറ് പൗണ്ടിന്റെ പിഴയൊടുക്കാനുളള നോട്ടീസ് അയക്കുകയാണ് ആദ്യം ചെയ്യുന്നത്. ലൈസന്‍സില്‍ ആറ് പെനാല്‍റ്റി പോയ്ന്റ് ചേര്‍ക്കുകയും ചെയ്യും. പോലീസിന് വാഹനം തടഞ്ഞു നിര്‍ത്തി ഇന്‍ഷ്വറന്‍സ് പേപ്പറുകള്‍ വിശദമായി പരിശോധിക്കാനുളള അധികാരമുണ്ട്. ഇന്‍ഷ്വറന്‍സില്ലാത്ത കാരണത്താല്‍ മൂന്ന് ലക്ഷം പേരാണ് ഓരോ വര്‍ഷവും പിടിക്കപ്പെടുന്നത്. ഇന്‍ഷ്വറന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനുളള അധികാരം പോലീസിനുണ്ട്.2006ലെ റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് ഇന്‍ഷ്വറന്‍സില്ലാത്ത വാഹനമിടിച്ച് ആരെങ്കിലും മരിച്ചാല്‍ അവരെ കാത്തിരിക്കുന്നത് കനത്ത ശിക്ഷയാണ്.

അടുത്തിടെ നടന്ന പഠനത്തില്‍ ഇന്‍ഷ്വറന്‍സില്ലാത്ത വാഹനങ്ങളിലെ ഡ്രൈവര്‍മാരാണ് മദ്യപിച്ച് വണ്ടിയോടിക്കുന്നവരില്‍ അധികവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഷ്വറന്‍സില്ലാതെ വണ്ടിയോടിക്കുന്നവരില്‍ നിന്ന് അപകടം പറ്റിയാല്‍ നിങ്ങളെ സംരക്ഷിക്കാന്‍ കുറച്ച് നിയമങ്ങളുണ്ട്.

നിങ്ങളുടെ കുറ്റമാണങ്കില്‍

ആക്‌സിഡന്റ് സംഭവിക്കാന്‍ പൂര്‍ണ്ണമായും നിങ്ങളാണ് ഉത്തരവാദിയെങ്കില്‍ നിങ്ങള്‍ക്ക് പണം തിരികെ കിട്ടില്ല. അവിടെ ഇന്‍ഷ്വറന്‍സ് ഉണ്ടോ ഇല്ലിയോ എന്നത് ഒരു വിഷയമേ അല്ല. ഇനി നിങ്ങള്‍ക്ക് ഫുള്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ കാറിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ക്ലെയിം നല്‍കാവുന്നതാണ്. എന്നാല്‍ ഇത് അടുത്ത പ്രീമിയത്തില്‍ 100 പൗണ്ടിന്റെ വരെ വര്‍ദ്ധനവിനും നിങ്ങളുടെ നോ ക്ലെയിം ഡിസ്‌കൗണ്ട് ഇല്ലാതാക്കാനും വഴിയൊരുക്കും. ക്ലെയിം നല്‍കിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിങ്ങളുടെ പ്രീമിയത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ 2004 മുതല്‍ ഡയറക്ട് ലൈന്‍ ഇന്‍ഷ്വറന്‍സ് പോളിസി എടുത്ത ഒരാളുടെ വാഹനത്തില്‍ ഇന്‍ഷ്വറന്‍സില്ലാത്ത ഒരു വാഹനം ഇടിക്കുകയാണങ്കില്‍ നിങ്ങളുടെ നോ ക്ലെയിം ഡിസ്‌കൗണ്ട് നഷ്്ടപ്പെടുകയില്ല. എന്നാല്‍ ആക്‌സിഡന്റ് ഉണ്ടായത്് നിങ്ങളുടെ കുറ്റം കൊണ്ട് അല്ലായിരിക്കണം. ഡയറക്ട് ലൈന്‍ നിങ്ങള്‍ക്ക് ചെലവായ തുക തിരികെ നല്‍കുന്നതാണ്. കഴിഞ്ഞ ആഴ്ച ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എഎയും ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്‍ഷ്വറന്‍സില്ലാത്ത ഡ്രൈവറുടെ കുറ്റം

ഇന്‍ഷ്വറന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് വ്യക്തിപരമായി അവര്‍ തന്നെയാകും ഉത്തരവാദി. എന്നാല്‍ ഇത്തരം ഡ്രൈവര്‍മാര്‍ക്ക് ബാധ്യത തീര്‍ക്കാനുളള സാമ്പത്തിക സ്ഥിതി ഇല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിനുളള നഷ്ടപരിഹാരം പൂജ്യമായിരിക്കും.

മോട്ടോര്‍ ഇന്‍ഷ്വറേഴ്സ് ബ്യൂറോ

യൂകോയിലെ മോട്ടോര്‍ ഇന്‍ഷ്വറേഴ്‌സിന്റെ പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മോട്ടോര്‍ ഇന്‍ഷ്വറേഴ്‌സ് ബ്യൂറോ. ഇന്‍ഷ്വറന്‍സില്ലാത്ത ഒരു വാഹനവുമായി നിങ്ങളുടെ വാഹനമിടിക്കികയാണങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷ്വറന്‍സ് കമ്പനികയില്‍ ക്ലെയിം ആവശ്യപ്പെടാവുന്നതാണ്. നിങ്ങളാവശ്യപ്പെട്ട ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനിക്ക് എംഐബി തിരികെ നല്‍കും. എംഐബി പണം നല്‍കിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ നോ ക്ലെയിം ഡിസ്‌കൗണ്ട് പുനസ്ഥാപിച്ച് കിട്ടുകയും പ്രീമിയം കുറയുകയും ചെയ്യും.

ഇന്‍ഷ്വറന്‍സില്ലാത്ത വാഹനമുണ്ടാക്കിയ അക്‌സിഡന്റുകള്‍ക്കുളള നഷ്ടപരിഹാരം നല്‍കുന്നത് എംഐബിയായിരിക്കും. എന്നാല്‍ ഗവണ്‍മെന്‍്‌റുമായുണ്ടാക്കിയ കരാറനുസരിച്ച് ഇന്‍ഷ്വറന്‍സില്ലന്ന കാരണത്താല്‍ നിരപരാധികളായ ഡ്രൈവര്‍മാരില്‍ നിന്ന് പണം തിരികെ ഈടാക്കാറില്ല. എന്നാല്‍ അപകടം ഉണ്ടാക്കിയ ഡ്രൈവറെയോ വാഹനമോ കണ്ടെത്താനായില്ലങ്കില്‍ എംഐബി വസ്തുവകകള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതല്ല. എന്നാല്‍ വ്യക്തികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതായിരിക്കും.

പ്രീമിയം ഉയര്‍ത്തുന്നു

എംഐബിയുടെ കണ്ക്കനുസരിച്ച് ഇരുപത്തി അഞ്ചില്‍ ഒരാള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത വാഹനമുണ്ട്. അതായത് നാല് ശതമാനം. ഇവര്‍ മറ്റ് വാഹന ഉടമകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തി വെയ്ക്കുന്നത്. കണക്കനുസരിച്ച് ഓരോ വര്‍ഷവും 380 മില്യണിന്റെ ബാധ്യത. അതായത് കാര്‍ ഇന്‍ഷ്വറന്‍സിന്റെ പ്രീമിയത്തില്‍ ഓരോ വര്‍ഷവും 30 പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാക്കുന്നുവെന്ന് സാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.