
സ്വന്തം ലേഖകൻ: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ആവേശഭരിതരായ അണികള്‍ പാര്‍ട്ടിയുടെ പിന്തുണയേറുന്ന പ്രകടനം ഉയര്‍ത്തി. അതേസമയം, കണ്‍വന്‍ഷനിലുടനീളം കൊറോണയെ പിടിച്ചുകെട്ടാനുള്ള രാജ്യത്തിന്റെയും ഭരണകൂടത്തിന്റെയും നടപടികളെ ട്രംപ് പ്രകീര്‍ത്തിച്ചു.
രാജ്യം എങ്ങനെ ഒറ്റക്കെട്ടായി ഫെഡറല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും തന്റെ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ ആരോഗ്യമേഖല ഏറ്റെടുത്തുവെന്നും ട്രംപ് ഉയര്‍ത്തിക്കാട്ടി. പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ രാഷ്ട്രീയ സഖ്യകക്ഷികളും തിങ്കളാഴ്ച നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ രേഖകള്‍ ഉയര്‍ത്തി ഡെമോക്രാറ്റുകള്‍ക്കു നേരെ ശക്തമായ പ്രതിരോധം ഉയര്‍ത്തി. ജോസഫ് ആര്‍. ബൈഡന്‍ ജൂനിയറിനും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും നേരെ വാക്ചാതുരിയില്‍ നിരന്തര ആക്രമണം അഴിച്ചുവിടാനും പാര്‍ട്ടി ശ്രദ്ധിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതിനെ പല മാതാപിതാക്കളും എതിര്‍ക്കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊറോണ വൈറസിനെക്കുറിച്ചും സ്‌കൂള്‍ വര്‍ഷത്തെക്കുറിച്ചും മാതാപിതാക്കള്‍ മൊത്തത്തില്‍ ഊന്നിപ്പറയുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ വലിയൊരു രാഷ്ട്രീയ ഭിന്നതയുണ്ട്.
റിപ്പബ്ലിക്കന്‍മാരേക്കാള്‍ ഡെമോക്രാറ്റുകള്‍ അവരുടെ കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ മടിക്കുന്നു, മാത്രമല്ല അവരുടെ കുടുംബങ്ങള്‍ രോഗബാധിതരാകുന്നതിനെക്കുറിച്ച് കൂടുതല്‍ ആശങ്കാകുലരാണ്. ഓഗസ്റ്റ് 4 മുതല്‍ ഓഗസ്റ്റ് 8 വരെ 1,081 രക്ഷകര്‍ത്താക്കളുടെ ദേശീയ പ്രതിനിധി സാമ്പിളിലേക്ക് മോര്‍ണിംഗ് കണ്‍സള്‍ട്ട് നല്‍കിയ സര്‍വേയില്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതലായി അധ്യാപകര്‍ പ്രവര്‍ത്തിക്കണമെന്ന് പറയുന്നു.
വൈറസ് കേസുകള്‍ വർധിച്ചുകൊണ്ടിരിക്കുമ്പോഴും ജൂലൈയില്‍ സ്‌കൂളുകള്‍ തുറക്കണമെന്ന് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടത് വിവാദ വിഷയമായതിനെ തുടര്‍ന്നാണ് ദേശീയ സര്‍വ്വേ നടന്നത്. സ്‌കൂളുകള്‍ സുരക്ഷിതമായി വീണ്ടും തുറക്കാന്‍ ആവശ്യമായത് ചെയ്യുന്നില്ലെന്ന് പറഞ്ഞ നിരവധി അധ്യാപകരെയും മാതാപിതാക്കളെയും ട്രംപ് റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വന്‍ഷനിലും വിമര്‍ശിച്ചു.
ആരോഗ്യം, സുരക്ഷാ കാരണങ്ങളാല്‍ കുട്ടിയെ സ്‌കൂളില്‍ നിന്ന് വീട്ടില്‍ നിര്‍ത്തുന്നത് പരിഗണിച്ചിട്ടുണ്ടോ എന്ന് സര്‍വ്വേ മാതാപിതാക്കളോട് ചോദിച്ചപ്പോള്‍, അത് വീണ്ടും തുറന്നാലും 29 ശതമാനം പേരും അത് പരിഗണിക്കുന്നതായി പറഞ്ഞു.
ട്രംപിനെ അംഗീകരിക്കാത്ത മാതാപിതാക്കളില്‍ 45 ശതമാനം പേരും കുട്ടികളെ വീട്ടില്‍ തന്നെ നിര്‍ത്തുന്നതിനെ പരിഗണിക്കുന്നു. മാതാപിതാക്കളില്‍ നാലിലൊന്ന് പേരും അധ്യാപകരെ മടങ്ങിവരാന്‍ ശക്തമായി പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞു. സ്‌കൂളിലേക്ക് മടങ്ങാന്‍ ആവശ്യമായ അധ്യാപകരെ അവശ്യ തൊഴിലാളികളായി കണക്കാക്കണമെന്ന് റിപ്പബ്ലിക്കന്മാര്‍ പറയുന്നു. എന്നാല്‍ ഇതിനോട് പ്രതിപക്ഷം അനുകൂലിക്കുന്നില്ല.
ടെക്‌സാസിലും ലൂസിയാനയിലും ലോറ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന കാലാവസ്ഥാപ്രവചനത്തെ തുടര്‍ന്ന് അമേരിക്കയുടെ തെക്കന്‍ സമുദ്രതീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു തുടങ്ങി. കൊവിഡ് മഹാമാരിയ്ക്കിടയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണിത്. അഞ്ച് ലക്ഷത്തോളം ജനങ്ങളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്യൂമോണ്ട്, ഗാല്‍വസ്റ്റണ്‍, പോര്‍ട്ട് ആര്‍തര്‍ എന്നീ ടെക്‌സാസ് നഗരങ്ങളില്‍ നിന്ന് 385,000 പേരോട് മാറിത്താമസിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. 13 അടി(4 മീറ്ററോളം) ഉയരത്തില്‍ തിരകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ ലൂസിയാനയിലെ താഴ്ന്ന തീരപ്രദേശങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തോളം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച അതിരാവിലെയോ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്ന ലോറ ചുഴലിക്കാറ്റിന് കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സഹായകമായ ഉഷ്ണകാലാവസ്ഥയാണ് നിലവിലുള്ളത്. കര തൊടുന്നതിന് മുമ്പ് 115 മൈല്‍/മണിക്കൂര്‍(185 കിമീ/മണിക്കൂര്‍) വേഗത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി ലോറ മാറിയേക്കുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കാറ്റിന്റെ പാത മാറുന്നതിനനുസരിച്ച് ഭീഷണി കുറയാനിടയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോറ ചുഴലിക്കാറ്റിന്റെ ഉപഗ്രഹച്ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബഹിരാകാശ പരീക്ഷണശാലയിലുള്ള നാസയുടെ ബഹിരാകാശയാത്രികന്‍ ക്രിസ് കാ
തെക്കു പടിഞ്ഞാറന്‍ ലൂസിയാനയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി പതിനഞ്ച് വര്‍ഷം മുമ്പ് വീശിയടിച്ച റീത്ത ചുഴലിക്കാറ്റിന് സമാനമായ രീതിയിലാണ് ലോറ രൂപപ്പെടുന്നതെന്ന് ലൂസിയാന ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വേര്‍ഡ് പറഞ്ഞു. ടെക്‌സാസ് മുതല്‍ മിസ്സിസിപ്പി വരെയുള്ള തീരങ്ങളില്‍ 450 മൈല്‍(724 കിമീ) വരെ തിരകളെത്താനും തത്ഫലമായി മിസ്സിസിപ്പി നദി ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പുയരാനും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ലോറ ചുഴലിക്കാറ്റിന്റെ ഗതി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വ്യത്യാസപ്പെടുകയാണെങ്കില്‍ കൂടുകല്‍ പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ മുന്‍മേധാവി ക്രെയ്ഗ് ഫ്യൂഗേറ്റ് സൂചിപ്പിച്ചു. ജനങ്ങള്‍ പറഞ്ഞ സമത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. കൊവിഡ്-19 വ്യാപനസാധ്യത നിലനില്‍ക്കുന്നതില്‍ ബന്ധുക്കളുടെ വീടുകളിലോ ഹോട്ടല്‍ മുറികളിലോ താത്ക്കാലികാഭയം തേടണമെന്നാണ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഹെയ്തിയില്‍ 20, ഡൊമിനികന്‍ റിപ്പബ്ലിക്കില്‍ മൂന്ന് തുടങ്ങി ഹിസ്പാനിയോല ദ്വീപില്‍ രണ്ട് ഡസനോളം പേരുടെ ജീവനെടുക്കുകയും പ്രളയാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ശേഷമാണ് ലോറ ക്യൂബ കടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരധിവാസകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. പുനരധിവാസകേന്ദ്രങ്ങളിലെത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. 2005 ല്‍ 1,800 പേരുടെ മരണത്തിനിടയാക്കി, മിസ്സിസിപ്പിയെ തരിപ്പണമാക്കി കത്രീന ചുഴലിക്കാറ്റ് ഓഗസ്റ്റ് 29 നാണ് വീശിയടിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല