1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2021

സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ്​ വാക്​സിൻ വിതരണത്തിനായി ഡോണൾഡ്​ ട്രംപ്​ ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്​തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്​മകളുണ്ടെന്ന്​ ബൈഡന്‍റെ ചീഫ്​ ഓഫ്​ സ്റ്റാഫ് റോൺ ക്ലെയിൻ​ പറഞ്ഞു. അതിനിടെ യു.എസിലെ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ്​ ബാധിച്ചവരിൽ കാൽഭാഗവും യു.എസിൽ നിന്നുള്ളവരാണ്​.

വാക്​സിൻ വിതരണം കൂടുതൽ കാര്യക്ഷമമാകുന്നതോടെ കൊവിഡ്​ രോഗികളുടെ എണ്ണം കുറയുമെന്നാണ്​ യു.എസിന്‍റെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്​സിന്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഇത്​ പരിഹരിക്കാനാണ്​ പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്​.

ഡോണൾഡ്​ ട്രംപിന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളിലെ അനാസ്ഥയാണ്​ കൊവിഡ്​ വീണ്ടും പടരാനിടയാക്കിയതെന്നും റോൺ ക്ലെയിൻ വ്യക്​തമാക്കി. ബൈഡൻ അധികാരമേറ്റെടുക്കു​േമ്പാൾ നഴ്​സിങ്​ ഹോമുകൾക്കും ആശുപത്രികൾക്കും പുറത്ത്​ വാക്​സിൻ വിതരണം കാര്യക്ഷമമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിൽ ഇതുവരെ 41.4 മില്യൺ ആളുകൾക്കാണ്​ വാക്​സിൻ വിതരണം നടത്തിയത്​.

കോവിഡിനെ തുടർന്ന്​ ഏർപ്പെടുത്തിയ യാത്രനിയന്ത്രണങ്ങളിൽ ബൈഡൻ ഭരണകൂടം ഇളവ്​ അനുവദിച്ചേക്കില്ലെന്ന്​ സൂചന. യു.കെ, അയർലൻഡ്​ തുടങ്ങിയ 26 യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്​ യാത്ര നിരോധനം. ഈ പട്ടികയിലേക്ക്​ ദക്ഷിണാഫ്രിക്കയെ കൂടി ബൈഡൻ കൂട്ടിച്ചേർത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൽ യു.എസിൽ പടരുന്നത്​ തടയാനാണ്​ ബൈഡന്‍റെ ​നീക്കം. നേരത്തെ യാത്ര നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിക്കുമെന്ന്​ ഡോണൾഡ്​ ട്രംപ്​ വ്യക്​തമാക്കിയിരുന്നു.

ബൈഡൻ അധികാരമേൽക്കുന്നതിന്​ രണ്ട്​ ദിവസം മുമ്പാണ്​ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന സൂചന ട്രംപ്​ നൽകിയത്​. കൊവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുള്ളവർക്ക്​ രാജ്യത്ത്​ പ്രവേശിക്കാൻ അനുമതി നൽകുമെന്നായിരുന്നു ട്രംപ്​ വ്യക്​തമാക്കിയിരുന്നത്​.

വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പാസ്​കി ഇത്​ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സമയമ​ല്ലെന്ന്​ പ്രതികരിച്ചു. പൊതു ആരോഗ്യം ശക്​തിപ്പെടുത്തേണ്ട സമയമാണിത്​. ഈയൊരു ഘട്ടത്തിൽ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ഫ്രാൻസ് രണ്ടാം ലോക്ക്ഡൌണിലേക്ക്

കൊവിഡ്​ രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്​ഡൗൺ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്​. ലോക്​ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന ഫ്രാൻസിന്‍റെ മൈഡിക്കൽ ഉ​പദേഷ്​ടാവാണ്​ നൽകിയത്​. രോഗികളുടെ എണ്ണം ഉയർന്നതിനിടെ തുടർന്ന്​ ഫ്രാൻസിൽ കഴിഞ്ഞയാഴ്ച കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്​ ഫലപ്രദമായില്ലെന്നാണ്​ ഇപ്പോഴ​ത്തെ വിലയിരുത്തൽ.

ഈയാഴ്ച നിർണായകമാണെന്നും അടിയന്തര സാഹചര്യമാണ്​ നില നിൽക്കുന്നതെന്ന്​ മുഖ്യ മെഡിക്കൽ ഉപദേഷ്​ടാവ്​ ജീൻ ഫ്രാൻകോസ്​ ഡെൽഫ്രീസി പറഞ്ഞു. ഫ്രഞ്ച്​ സർക്കാർ​ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിലെ ചില സംസ്ഥാനങ്ങളിൽ ഏഴ്​ മുതൽ ഒമ്പത്​ ശതമാനം പേർക്ക് യു.കെയിലെ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ്​.

ജനിതക മാറ്റം സംഭവിച്ച വൈറസിനെ രണ്ടാമത്തെ പകർച്ചവ്യാധിയായി പരിഗണിക്കണമെന്നും ഡെൽഫ്രീസി ആവശ്യപ്പെട്ടു. അതേസമയം, മറ്റ്​ യുറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ ഫ്രാൻസിൽ സ്ഥിതി ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആവശ്യ​െമങ്കിൽ ​രാജ്യത്ത്​ ലോക്​ഡൗൺ ഏർപ്പെടുത്തുമെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി വ്യക്​തമാക്കിയിരുന്നു.

ഡെന്മാർക്കിൽ ലോക്ക്ഡൌൺ വിരുദ്ധരുടെ കലാപം

പുതിയ കോവിഡ്​ നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഡെന്മാർക്കിൽ 240-ഓളം ലോക്ക്ഡൗൺ വിരുദ്ധ പ്രകടനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലുള്ള കർഫ്യൂ ഉൾപ്പടെ, കൂടുതൽ ശക്​തമായ രീതിയിലുള്ള കോവിഡ്​ നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക്​ കടന്നതോടെ തലസ്ഥാനമായ ആംസ്റ്റർഡാമുൾപ്പടെയുള്ള ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കുറഞ്ഞത് 10 പട്ടണങ്ങളിലും നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്​ച്ച ഉച്ചക്ക്​ സെൻട്രൽ ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ്​ ജലപീരങ്കിയും നായകളെയും ഉപയോഗിച്ചിരുന്നതായി ദൃക്​സാക്ഷികൾ പറഞ്ഞു. 200 ഒാളം പേർ പ​െങ്കടുത്തിരുന്നതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ്​ കസ്റ്റഡിയി​ൽ എടുത്തതായും അവർ വ്യക്​തമാക്കി. വാഹനങ്ങൾ കത്തിച്ചും, കല്ലുകളെറിഞ്ഞും, പൊതുമുതലുകൾ നശിപ്പിച്ചുമാണ്​ കടുത്ത കോവിഡ്​ നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധക്കാർ അമർശം രേഖപ്പെടുത്തിയത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.