1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2023

സ്വന്തം ലേഖകൻ: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സ്റ്റുഡന്റ് വീസ ഉടമകൾക്കെതിരെ ശക്തമായ നീക്കവുമായി യുഎസിലെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകളുടെ കൂട്ടായ്മ. തീവ്രവാദ പ്രവർത്തനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നവരുടെ സ്റ്റുഡന്റ്സ് വീസകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അർക്കൻസാസ് അറ്റോർണി ജനറൽ ടിം ഗ്രിഫിൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനും ഹോംലാൻഡ് സെക്യൂരിറ്റിക്കും കത്ത് അയച്ചു.

തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പുറത്താക്കണമെന്നും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. അയോവ അറ്റോർണി ജനറൽ ബ്രണ്ണ ബേർഡും കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. “സ്റ്റുഡന്റ്സ് വീസയിൽ എത്തുന്നവരിൽ ഭൂരിഭാഗവും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരല്ല, ഇവരിൽ കൂടുതൽ പേരും അമേരിക്കൻ സംസ്കാരത്തെക്കുറിച്ച് പഠിക്കുന്നവരാണ്.

എന്നാൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ നമ്മുടെ രാജ്യത്ത് ഉണ്ടാകരുത്,” ക്യാംപസിലെ വിദ്യാർഥികൾ ഭയപ്പെടുന്നുവെന്നും അവിടെ നടക്കുന്ന ചില പ്രവർത്തികൾ കാരണം അവർക്ക് സുരക്ഷിതത്തം തോന്നുന്നില്ലെന്നും പറയുന്നത് കേൾക്കുമ്പോൾ അത് കൂടുതൽ ആശങ്കാജനകമാണ്.”എജി ബേർഡ് പറഞ്ഞു.

2022-ൽ, ഫെഡറൽ ഗവൺമെന്റ് 400,000-ലധികം സ്റ്റുഡന്റ് വീസകളാണ് അനുവദിച്ചത്. മുൻ വർഷത്തേക്കാൾ 53,000 (15%) വർധനയാണിത്. കൂടാതെ ആറ് വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്നതും. ട്യൂഷൻ, ജീവിതച്ചെലവ്, മറ്റ് ചെലവുകൾ എന്നിവയിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 38 മില്യൺ ഡോളർ സ്റ്റുഡന്റ് വീസ പ്രോഗ്രാമിലൂടെ ലഭിക്കുന്നതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.