1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2015

ഷിജോ വര്‍ഗീസ്

രാവിലെ 11 മണിക്ക് വാറിഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂള്‍ ഗ്രൌണ്ടില്‍ കായിക മല്‍സര മാമാങ്കത്തിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്നതാണ്.നോര്‍ത്ത് വെസ്റ്റ് റീജിയനിലെ 12 അസോസിയേഷനുകളില്‍ നിന്നുള്ളവര്‍ ഇതിനായി അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു.

ഈ വര്‍ഷം മത്സരങ്ങളിലെ പ്രധാന ഇനമായ വടം വലി മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 100 പൌണ്ട് ക്യാഷ് പ്രൈസും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50 പൌണ്ട് ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.

യുകെ മലയാളികള്‍ക്കായി യുക്മ അങ്ങോളമിങ്ങോളം നടത്തിവരുന്ന കായിക മത്സരങ്ങളുടെ ഭാഗമായി നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ ഈ വരുന്ന ജൂണ്‍ 6ന് വാറിഗ്ടണില്‍ വച്ച് നടക്കുന്നു.കേരളത്തില്‍ നിന്ന് കുടിയേറിയ മലയാളിമക്കള്‍ക്ക് കലാകായിക മല്‍സരങ്ങള്‍ക്ക് വേദികള്‍ ഇല്ലാതിരുന്ന സമയത്ത് വേദിയൊരുക്കിയ യുക്മ ഇന്ന് കേരളത്തിലെ കായികമേളയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്നത് ചരിത്രയാര്‍ഥ്യമാണ്. യുകെയില്‍ 9 റീജിയനുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജൂലൈ 18 ന് നടക്കുന്ന നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

മത്സരങ്ങളുടെ വിജയികള്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കട്ടുകളും നല്കി ആദരിക്കുന്നതാണ്.എല്ലാ അസോസിയേഷന്‍ അംഗങ്ങളും അസോസിയേഷന്‍ പ്രസിഡണ്ടുമാരുമായും യുക്മ പ്രതിനിധികളുമായും ബന്ധപ്പെടെണ്ടതാണ്.കായിക മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക്ക് ഭക്ഷണ സൌകര്യവും വാഹന പാര്‍ക്കിഗ് സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.

കിഡ്‌സ്, സബ്ജൂനിയര്, ജൂനിയര്, സീനിയര്, സൂപ്പര് സീനിയര്,അഡല്‍റ്റ്‌സ് ഇനങ്ങളിലായിരിക്കും മത്സരങ്ങള് നടക്കുന്നത്. ഓട്ടം 50മീറ്റര്, 100മീറ്റര്, 200മീറ്റര്, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നിങ്ങനെയുള്ള ട്രാക്കിനങ്ങള്ക്ക് പുറമേ വടംവലി മത്സരവുംഉണ്ടായിരിക്കുന്നതാണ്.

റീജിയനിലെ എല്ലാ അംഗങ്ങളും ജൂണ് 3 ന് മുന്‍പായി മത്സരിക്കുന്നവരുടെ പേര് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. അതുപോലെ റീജിയനിലെ എല്ലാ അംഗ അസോസിയേഷന്‍ അംഗങ്ങളെയും കായികമേളയിലേക്ക് സ്വാഗതം ചെയ്യുന്നു.

മത്സരങ്ങളെല്ലാം നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായതിനാല്‍ നിയമങ്ങളും നിബന്ധനകളെല്ലാം ഒന്നുതന്നെയായിരിക്കും.ഇത് യുക്മ വെബ്‌സൈറ്റിലും www.uukma.org , ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

കായികമേള നടക്കുന്ന വേദിയുടെ വിലാസം:St.Albans School,Warrington ,WA5 0JS.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സ്‌പോര്‍ട്‌സ് കോഓഡിനേറ്റര്‍:ജോണി കണിവേലില്‍ 07875332761 or
സിക്രട്ടറി: ഷിജോ വര്‍ഗ്ഗിസ് 07852931287 Or
പ്രസിഡണ്ട്: അഡ്വ.സിജു ജോസഫ് 07951453134

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.