1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

ബാല സജീവ്‌കുമാര്‍

യൂണിയന്‍ ഓഫ്‌ യു കെ മലയാളി അസ്സോസിയേഷന്‍സ്‌ (യുക്മ) അംഗങ്ങള്‍ക്കുവേണ്‌ടി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രൈസിസ്‌ ഫണ്ടിന് വന്‍ പ്രതികരണമാണ്‌ അംഗങ്ങളില്‍ നിന്നും ലഭിച്ചുകൊണ്‌ടിരിക്കുന്നത്‌ എന്ന് കമ്മിറ്റി വിലയിരുത്തി. എല്ലാറീജിയനുകളില്‍ നിന്നും ഫണ്ട് ശേഖരണത്തോടുള്ള പ്രതികരണം ആരാഞ്ഞപ്പോഴാണ്‌ കമ്മിറ്റി ഇത്‌ കണ്‌ടെത്തിയത്‌. ഈസ്റ്റ്‌ ആംഗ്ലിയ, വെയില്‍സ്‌ റീജിയനുകളില്‍ ഫണ്ട് ശേഖരണം ഏറെക്കുറെ പൂര്‍ത്തിയായതായും മറ്റു റീജിയനുകളിലും ഭാഗീകമായോ പൂര്‍ണ്ണമായോ പുരോഗമിക്കുന്നു എന്നും ഇതുവരെയുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച്‌ കമ്മിറ്റി വിലയിരുത്തുന്നു. 2011 ഒക്റ്റോബര്‍ 15ന്‌ ഫണ്ടു ശേഖരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും തുടര്‍ന്നുവരുന്ന ആഴ്ചകളില്‍ അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും പരിപൂര്‍ണ്ണമായ വിവരങ്ങള്‍ തയ്യാറാക്കി പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നും കമ്മിറ്റി ഉറപ്പിച്ചു.

യു കെ-യിലെ മുഴുവന്‍ മലയാളികള്‍ക്കും ഒരുപോലെ പ്രയോജനം കിട്ടത്തക്ക തരത്തില്‍ യുക്മ ആവിഷ്കരിക്കുന്ന ഒരു പരസ്പര സഹായ സംരംഭമാണ്‌ യുക്മ ക്രൈസിസ്‌ ഫണ്ട്. ഈ പദ്ധതിയില്‍ അംഗമാകുന്നതിന്‌ യു കെ യിലെ ഒരു മലയാളി കുടുംബം 10 പൗണ്‌ട്‌ അംഗത്വ ഫീസ്‌ ഇനത്തില്‍ നല്‍കേണ്ടതാണ്‌. വ്യക്തിഗത മെംബര്‍ഷിപ്പിനും 10 പൌണ്ട് ഫീസ്‌ ആണ്‌ നല്‍കേണ്ടത്‌. ഇങ്ങിനെ സമാഹരിക്കുന്ന തുക മുഴുവന്‍ യുക്മ ക്രൈസിസ്‌ ഫണ്ട് എന്ന പേരിലുള്ള ബാങ്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതും പദ്ധതിയുടെ നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കുവേണ്‌ടി മാത്രം ഉപയോഗിക്കുന്നതുമാണ്‌. യുക്മ നാഷണല്‍ പ്രസിഡന്റ്‌, നാഷണല്‍ ജെനറല്‍ സെക്രട്ടറി, നാഷണല്‍ ട്രഷറര്‍ എന്നീവരടങ്ങൂന്ന കമ്മിറ്റിയായിരിക്കും ഈ ഫണ്ട് നിയന്ത്രിക്കുന്നത്‌.

പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ആര്‍ക്കും നിബന്ധനകളനുസരിച്ച്‌ ഇതിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നതാണ്‌. പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കുടുംബത്തിന്‌ (വ്യക്തി മാത്രമാണെങ്കില്‍ വ്യക്തിക്കോ) ഒരു അത്യാഹിതം (മരണം)സംഭവിക്കുകയാണെങ്കില്‍ ഒരാള്‍ക്ക്‌ 5000 പൌണ്ട് വീതം വരുന്ന തുക അടിയന്തിര സഹായമായി യുക്മ നല്‍കും. ഈ തുക നാട്ടിലോ യു-കെ-യിലോ ശവസംസ്കാരച്ചടങ്ങുകള്‍ക്കായോ അല്ലെങ്കില്‍ ദുരന്തം മൂലമുണ്‌ടായ ബാദ്ധ്യതകളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും കരകയറുന്നതിനോ ഉപയോഗിക്കാവുന്നതാണ്‌.പദ്ധതി അംഗങ്ങളെ സന്ദര്‍ശിക്കുന്ന അവരുടെ മാതാപിതാക്കളും യു കെ-യില്‍ വച്ച്‌ ഒരു അതാഹിതം സംഭവിക്കുകയാണെങ്കില്‍ ഈ പദ്ധതിയുടെ പ്രയോജന പരിധിയില്‍ പെടുന്നതാണ്‌. അവര്‍ക്ക്‌ 2500 പൗണ്ട്‌ വരെ യുക്മ നല്‍കുന്നതാണ്‌. കൂടാതെ യുക്മയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി യു കെ-യില്‍ സ്റ്റുഡന്റ്‌ വിസയിലോ വിസിറ്റിംഗിനോ വന്ന് അത്യാഹിതത്തിനിരയാകുന്ന മലയാളികളെ (പരമാവധി 1000 പൗണ്‌ട്‌ വരെ) സഹായിക്കുന്നതിനും പദ്ധതി മൂലധനം ഉപയോഗിക്കുന്നതാണ്‌. മേല്‍പ്പറഞ്ഞ എല്ലാ സഹായ വിതരണവും പദ്ധതിയില്‍ നീക്കിയിരുപ്പുള്ള തുകയെ അടിസ്ഥാനമാക്കിയായിരിക്കും.

ഇത്‌ ഒരു ഇന്‍ഷ്യുറന്‍സ്‌ പരിരക്ഷയോ അതിനോട്‌ സമാനമായ ഒന്നോ അല്ല. പദ്ധതിയിലുള്ള പണം വിനിയോഗിച്ചുകഴിഞ്ഞാല്‍ സംഭാവനകളിലൂടെ വീണ്ടും അതിനെ പരിപോഷിപ്പിച്ച്‌ പ്രവര്‍ത്തന സജ്ജമാക്കേണ്ടുന്നത്‌ ഇതില്‍ ചേരുന്ന എല്ലാ അംഗങ്ങളുടെയും ബാദ്ധ്യതയാണ്‌.

യുക്മ മെംബര്‍ അസ്സോസിയേഷനിലെ അംഗങ്ങള്ക്ക്‌ അവരുടെ അസ്സോസിയേഷന്‍ ഭാരവാഹികള്‍ മുഖേനയോ അവരുടെ അസ്സോസിയേഷനുകളിലെ യുക്മ പ്രതിനിധികള്‍ മുഖേനയോ നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ഈ പദ്ധതിയില്‍ ചേരുന്നതിന്‌ അംഗത്വ ഫീസ്‌ സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. യുക്മക്കു പ്രാതിനിധ്യമില്ലാത്ത പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ ഈ പദ്ധതിയില്‍ ചേരുന്നതിന്‌ യുക്മ നാഷണല്‍ കമ്മിറ്റിയെ ബന്ധപ്പെട്ട്‌ അപേക്ഷാഫോറം ആരായാവുന്നതാണ്‌.

ഒരിക്കല്‍ക്കൂടി ഓര്‍ക്കുക! ഇത്‌ യുക്മ-യുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്‌. പദ്ധതിയുടെ പ്രയോജനം തങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്‌ടിയല്ല മറിച്ച്‌ ദുരിതഫലമനുഭവിക്കുന്ന മറ്റൊരുവനെ ആശ്വസിപ്പിക്കുന്നതിനുവേണ്‌ടി മാത്രം യുക്മ ക്രൈസിസ്‌ ഫണ്‌ടില്‍ ചേരുക.

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരത്തിനും
വര്‍ഗീസ്‌ ജോണ്‍ 07714160747
അബ്രഹാം ലൂക്കോസ്‌ 07886262747
ബിനോ ആന്റണി 07880727071

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.