1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

ജോബിൻ ജോർജ് (ജനറൽ സെക്രട്ടറി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ): പതിമൂന്നാമത് യുക്മ നാഷണൽ കലാമേളയോട് അനുബന്ധിച്ചു നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജിയണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്റ്റൊബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചന്റേയും നാഷണൽ കമ്മിറ്റി മെമ്പർ സണ്ണിമോൻ മത്തായിയുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.

കലാമേളയിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷന് ഇന്ന് തുടക്കം കുറിക്കും. ഒക്ടോബർ 7 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് യുക്മ കലാമേള രജിസ്ട്രേഷനുള്ള സോഫ്റ്റ് വെയറിലൂടെ തങ്ങളുടെ അസോസിയേഷനിൽ നിന്നുമുള്ള മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
അലോഷ്യസ് ഗബ്രിയേൽ:- 07831779621
ജോബിൻ ജോർജ്:- 07574674480
ജയ്സൻ ചാക്കോച്ചൻ:- 07403957439

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.