1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2012

പ്രത്യേക ലേഖകന്‍

അടുത്ത മാസം 12 ന് നടക്കുന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പിന്‍റെ വേദി കേംബ്രിഡ്ജില്‍ വച്ചത് സംബന്ധിച്ച് വിവാദം പുകയുന്നു.എല്ലാ അംഗ സംഘടനകള്‍ക്കും സൗകര്യ പ്രദമായ മിഡ്‌ലാണ്ട്സില്‍ ജെനറല്‍ ബോഡി നടത്താമെന്ന അലിഖിത ധാരണ ഉണ്ടായിരിക്കെയാണ് സെക്രട്ടറിയുടെ തന്നിഷ്ട്ടപ്രകാരം കേംബ്രിഡ്ജില്‍ വേദി നിശ്ചയിച്ചിരിക്കുന്നത്.സെക്രട്ടറിക്കൊപ്പം തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള നാഷണല്‍ കമ്മിറ്റി അംഗം നാട്ടില്‍ പോയ സമയം നോക്കിയാണ് വേദി പ്രഖ്യാപനം നടന്നിരിക്കുന്നത്.ആവര്‍ത്തന വിരസത ഒഴിവാക്കുക എന്ന വിചിത്ര ന്യായമാണ് വേദി മാറ്റത്തിനായി പറഞ്ഞിരിക്കുന്നത്.

ജനറല്‍ ബോഡിയുടെ സമയം നിശ്ചയിച്ചതിലും അംഗ സംഘടനകള്‍ക്ക് ആക്ഷേപമുണ്ട്.ഉച്ച കഴിഞ്ഞ് ഒരുമണിക്ക്‌ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ജെനറല്‍ ബോഡിയില്‍ ഫലത്തില്‍ എല്ലാ നടപടികള്‍ക്കുമായി മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ ലഭിക്കൂ.ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് അവതരണം,വിവിധ ചര്‍ച്ചകള്‍,തിരഞ്ഞെടുപ്പ് നോമിനേഷന്‍ സമര്‍പ്പിക്കല്‍,പിന്‍വലിക്കല്‍,സ്ഥാനാര്‍ഥിമാരുടെ പ്രസംഗം,തിരഞ്ഞെടുപ്പ് ,വോട്ടെണ്ണല്‍ എന്നിവ പൂര്‍ത്തിയാവില്ല.കഴിഞ്ഞ തവണ ബര്‍മിംഗ്ഹാമില്‍ നടന്ന ജെനറല്‍ ബോഡി രാവിലെ പത്തരയോടെ ആരംഭിച്ച് വൈകിട്ട് അഞ്ചരയോടെയാണ് അവസാനിച്ചത്.ഇത്തവണ കൂടുതല്‍ അംഗ സംഘടനകള്‍ ഉള്ളതിനാല്‍ നടപടികള്‍ക്കും കൂടുതല്‍ സമയം വേണ്ടി വരും.ഈ വസ്തുതകള്‍ എല്ലാം അവഗണിച്ചാണ് സെക്രട്ടറി സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം യുക്മ തിരഞ്ഞെടുപ്പു വേദി മിഡ്ലാണ്ട്സില്‍ വച്ചാല്‍ പ്രയോജനം മിഡ്ലാണ്ട്സില്‍ ഉള്ളവര്‍ക്ക് മാത്രമെന്ന് യുക്മ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിബി തോമസ്‌ അഭിപ്രായപ്പെട്ടു.NRI മലയാളി എഡിറ്ററുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് യുക്മയുടെ ആദ്യ ദേശീയ കമ്മിറ്റിയുടെ ട്രഷറര്‍ കൂടി ആയിരുന്ന സിബി ഈ വിചിത്രമായ അഭിപ്രായപ്രകടനം നടത്തിയത്.സിബിയുടെ സ്വദേശമായ സന്ദര്‍ ലാന്‍ഡില്‍ നിന്നും കേംബ്രിഡ്ജിലേക്കുള്ള ദൂരം 225 മൈലാണ്.ബര്‍മിംഗ്ഹാമിലെക്കുള്ള ദൂരമാകട്ടെ 200 മൈലും. വസ്തുത ഇതായിരിക്കെ കേംബ്രിഡ്ജില്‍ വേദി വച്ചതിനെ സിബി ന്യായീകരിക്കുന്നത് എന്തിനാണെന്ന സംശയം ബാക്കി നില്‍ക്കുന്നു.

സിബിയടക്കം യുക്മയില്‍ വോട്ടവകാശമുള്ള ഭൂരിപക്ഷം പേര്‍ക്കും കേംബ്രിഡ്ജില്‍ വേദി നിശ്ചയിച്ചത് അസൌകര്യമായിരിക്കുകയാണ്.കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ ഉണ്ടാവുന്ന പണനഷ്ട്ടവും സമയനഷ്ട്ടവും ഏറെയാണ്.ഇക്കാരണത്താല്‍ ജെനെറല്‍ ബോഡിയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കുറയുവാന്‍ സാധ്യതയുണ്ട്.യു കെയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വം അംഗ സംഘടനകളുടെ അഭിപ്രായം അവഗണിച്ച് തന്നിഷ്ട്ടപ്രകാരം മുന്നോട്ടു പോകുന്നതില്‍ എങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.