ബെന്നി ജോസ്
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ കമ്മിറ്റി ജൂണ്‍ 3 ഞായറാഴ്ച ബെര്‍മിംഗ്ഹാമില്‍ വച്ച് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യുക്മ ജന്മം കൊണ്ട റീജിയന്‍ എന്ന നിലയിലും യുക്മ എന്ന സംഘടനക്കു മികച്ച സംഭാവനകള്‍ നല്‍കിയ റീജിയന്‍ എന്ന നിലയിലും മിഡ്‌ലാന്ഡ്സ് റീജിയന് യുക്മ ഗ്രാഫില്‍ സുപ്രധാന സ്ഥാനം ആണുള്ളത്.
യുക്മ ഭരണഘടനയും കീഴ് വഴക്കവും അനുസരിച്ച് ആസന്നമായിരിക്കുന്ന റീജിയണല്‍/നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി, ഇലക്ഷന്‍ നടപടി ക്രമങ്ങളുടെ ആരംഭമെന്ന നിലയില്‍ റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് പുതുക്കുക, റീജിയന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക, റീജിയന്റെ മികച്ച പ്രവര്‍ത്തനങ്ങളിലും നേട്ടങ്ങളിലും സംഭാവന നല്‍കിയ വ്യക്തികളെ ആദരിക്കുക എന്നിവയടങ്ങുന്നതായിരുന്നു പ്രധാന അജണ്ട.
യുക്മ നാഷണല്‍ വൈസ് പ്രസിഡ ന്ടുമാരായ വിജി കെ പി, ബീന സെന്‍സ്, നാഷണല്‍ കമ്മിറ്റി അംഗം അനില്‍ ജോസ് എന്നിവരെ കൂടാതെ റീജിയണിലെ മുഴുവന്‍ മെമ്പര്‍ അസോസിയേഷനുകള്ടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നാഷണല്‍ കലാ-കായിക മത്സരങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ് നേടിയ അംഗങ്ങളെ പ്രത്യേകം അനുമോദിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ റീജിയണല്‍ നാഷണല്‍ പ്രവര്‍ത്തനങ്ങളില്‍ ഓരോ അംഗ സംഘടനകള്‍ക്കും റീജിയനും വഹിക്കാവുന്ന പങ്കിനെ പറ്റി അവലോകനം ചെയ്യുകയും, യുക്മ നാഷണല്‍ കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ റീജിയനെയും മെമ്പര്‍ അസോസിയേഷനുകളെയും അറിയിക്കുന്ന കാര്യത്തില്‍ വരുത്തുന്ന ഉദാസീനത നിമിത്തം അംഗ അസോസിയേഷനുകള്‍ക്കും റീജിയന് തന്നെയും പല കാര്യങ്ങളിലും തങ്ങളുടേതായ ഭാഗഭാഗിത്വം ഉറപ്പു വരുത്താന്‍ കഴിയാത്ത ഒരു സാഹചര്യമാണ് നില നില്‍ക്കുന്നത് എന്ന് വിലയിരുത്തുകയും ചെയ്തു.
നാഷണല്‍ കമ്മിറ്റി തീരുമാനങ്ങള്‍ അംഗ അസോസിയേഷനുകളെ അറിയിക്കേണ്ട ഉത്തരവാദിത്തമുള്ള നാഷണല്‍ ജെനറല്‍ സെക്രട്ടറിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുന്നതിനും യോഗം തീരുമാനിച്ചു.
ആസന്നമായിരിക്കുന്ന യുക്മ റീജിയണല്‍/നാഷണല്‍ ഇലക്ഷനെ മുന്‍ നിര്‍ത്തി യുക്മ പ്രതിനിധികളുടെ ലിസ്റ്റ് പുതുക്കുന്നതിനും ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള ഉത്തരവാദിത്തം റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിനെ ഭാരമെല്പ്പിച്ച്ച യോഗം ജൂണ്‍ 24-ന് ഉച്ച തിരിഞ്ഞു 3.30-ന് ലെസ്ടര്‍ കേരള കമ്മ്യുണിറ്റിയുടെ ആതിഥെയത്വത്തില്‍ റീജിയണല്‍ ഇലക്ഷന്‍ നടത്തുന്നതിനു തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല