1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012

അലക്സ്‌ വര്‍ഗീസ്‌ (യുക്മ PRO)

യുക്മ ചാരിറ്റി കോര്‍ഡിനേട്ടര്‍മാരായ ഷാജി തോമസും ജോണി കണിവേലിയും ആഷ്ബി ജോണിനെ സഹായിക്കാന്‍ യുക്മയുടെ ആഭിമുഖ്യത്തില്‍ ഫണ്ട് ശേഖരിക്കുന്നതിന് മുന്നിട്ടിറങ്ങി. രണ്ടു വൃക്കകളും തകരാറിലായി അപകടാവസ്ഥയില്‍ തുടരുന്ന ആഷ്ബിക്ക് വേണ്ടി ചികിത്സ തുടരുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനു യു കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ മുന്നിട്ടിറങ്ങുകയായിരുന്നു. യുക്മ ഈ സഹായം ആവശ്യമുള്ള ആഷ്ബിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് തന്നെ സഹായധനം നിക്ഷേപിക്കണം എന്ന് യു കെ മലയാളികളോട് അഭ്യര്തിക്കുക ആയിരുന്നു.

യുക്മ യുടെ ജീവ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലകൊള്ളുന്ന യുക്മ ചാരിറ്റി യുടെ കോര്‍ഡിനേട്ടര്‍മാരായ ഷാജി തോമസും ജോണി കണിവേലിയും ആഷ്ബി ജോണിനെ സഹായിക്കാന്‍ ലഭിച്ച അവസരം ഈ വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ആദ്യ സംരംഭമായി എടുത്തു ആഷ്ബിയെ സഹായിക്കുക എന്നാ ദൌത്യം വിജയകരമാക്കുന്നതിനു യുക്മയുടെ അംഗ അസോസിയേഷനുകള്‍ മുഖേനയും മറ്റു സംഘടനകള്‍ മുഖേനയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. സൌത്ത് ഈസ്റ്റ്‌ സൌത്ത് വെസ്റ്റ് രീജിയനില്‍ നിന്നുള്ള യുക്മ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ആയ ഷാജി തോമസ്‌, യുക്മ സൌത്ത് ഈസ്റ്റ്‌ സൌത്ത് വെസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറി മനോജ്‌ പിള്ള, ഡി കെ സി കമ്മിറ്റി അംഗങ്ങള്‍ ആയ ബിനോയി, ഗിരിഷ്, റോബിന്‍സ് എന്നിവരും ചേര്‍ന്ന് ഡോര്‍സെറ്റില്‍ താല്‍പ്പര്യമുള്ള മലയാളികളെ ബന്ധപ്പെട്ട് ഫണ്ട് സമാഹരണം നടത്തുകയും മുന്നൂറില്‍ കൂടുതല്‍ പൌണ്ട് ഒറ്റ ദിവസം തന്നെ സമാഹരിക്കുകയും ചെയ്തതായി അറിയിച്ചു.

തിങ്കളാഴ്ച വരെ ഇത്തരുണത്തില്‍ സമാഹരണം നടത്തുമെന്നും ലഭിക്കുന്ന തുക യുക്മ നാഷണല്‍ കമ്മിറ്റി വഴി ആഷ്ബിയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുമെന്നും വ്യക്തമാക്കി. ഈസ്റ്റ്‌ ആംഗ്ലിയ രീജിയനിലെ മിക്ക അസോസിയേഷനുകളും,മിഡ്‌ലാന്ഡ്സ് രീജിയനിലെ സംഘടനകളും, നോര്‍ത്ത് ഈസ്റ്റ്‌, നോര്‍ത്ത് വെസ്റ്റ് രീജിയനിലെ സംഘടനകളും പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. സ്വാന്‍സീ മലയാളി അസോസിയേഷനും ഊര്‍ജ്ജിതമായി ധനസമാഹരണം നടത്തുന്നുണ്ട്. ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധിയും യുക്മ നാഷണല്‍ കമ്മിറ്റി അംഗവും ചാരിറ്റി കോര്‍ഡിനേട്ടരുമായ ജോണി കണിവേലിയും കൂട്ടരും ഈ ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി വിജയിപ്പിക്കുന്ന തിരക്കില്‍ ആണ്. ഷെഫ്ഫീല്‍ഡില്‍ നിന്നും അബ്രഹാം ജോര്‍ജ്ജും, അജിത്‌ പാലിയത്തും, ലീഡ്സില്‍ നിന്നും ഉമ്മന്‍ ഐസക്കും യുക്മ യുടെ ഈ സംരംഭം വിജയ പാതയില്‍ ആണെന്ന് ഉറപ്പു തരുന്നു.

ഇതിനിടെ യുക്മയുടെ ഈ സഹായ അഭ്യര്‍ത്ഥനയുടെ ചുവടു പിടിച്ചു ആഷ്ബി ഫണ്ട് എന്ന പേരില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന പിരിവില്‍ യുക്മക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല എന്നും യുക്മ യുടെ അഭ്യര്‍ത്ഥന മാനിച്ചു സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ആഷ്ബി യുടെ ബാങ്ക് അക്കൌണ്ടില്‍ മാത്രം നിക്ഷേപിക്കെന്ടത് ആണെന്നും യുക്മ നാഷണല്‍ പ്രസിടന്റ്റ് വിജി കെ പി യും സെക്രട്ടറി ബാലസജീവ് കുമാറും വ്യക്തമാക്കി. കൂടാതെ സ്വകാര്യ വ്യക്തികള്‍ പിരിച്ചെടുത്തു കൈമാറുമെന്ന് പറയുന്ന ഒരു ഫണ്ടും ആയി തങ്ങള്‍ക്കു യാതൊരു ബന്ധവും ഇല്ല എന്നും ബാലസജീവ് കുമാറും വിജി കെ പി യും വ്യക്തമാക്കി.

ആഷ്ബിയുടെ അക്കൌണ്ട് വിവരങ്ങള്‍

Account Name ASHBY JOHN, SORT CODE; 772613, AC/NO. 32309968, Bank Lloyds TSB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.