1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

കുര്യൻ ജോർജ്ജ് (ഓണവസന്തം യു കെ ഇവന്റ് ഓർഗനൈസർ): യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന “ഓണവസന്തം 2021” ന് ഇന്ന് 2 P M ന് തിരശ്ശീല ഉയരുന്നു. സ്നേഹവും സന്തോഷവും നന്മയും സമാധാനവും നിറഞ്ഞു നിന്ന ഒരു ഗതകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” ഇന്ന് ഉച്ച കഴിഞ്ഞ് 2 PM ന് (ഇന്ത്യൻ സമയം 6.30 PM) ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ആശംസിക്കും. യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോർഡിനേറ്ററുമായ അഡ്വ: എബി സെബാസ്റ്റ്യൻ ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും.

മനോരമ യുട്യൂബ് ചാനലിലൂടെയും യുക്മ ഫേസ്ബുക്ക് പേജിലൂടെയും “ഓണവസന്തം 2021” ഇന്ന് 2 PM (ഇന്ത്യ 6.30 PM) മുതൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, ഒരു പിടി നല്ല ഗാനങ്ങളുമായി മലയാള ചലച്ചിത്ര സംഗീത പ്രേമികളുടെ മനസ്സിൽ ഇടം നേടിയ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, മലയാളികളുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടി (ശ്രേയ ജയദീപ്) എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

മഞ്ജു സുനിൽ – നേത്ര വിവേക് ടീം അവതരിപ്പിക്കുന്ന വെൽക്കം ഡാൻസ്, ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷന്റെ മെഗാ തിരുവാതിര, EYCO ഹൾ അവതരിപ്പിക്കുന്ന നൃത്തരൂപം ഫ്യൂഷൻ ഫിയസ്റ്റ, റിഥം ഓഫ് വാറിംഗ്ടൺ ഒരുക്കുന്ന ചെണ്ടമേളം, യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഓർക്കസ്ട്ര, ആനി അലോഷ്യസ് – ടോണി അലോഷ്യസ് ടീമിന്റെ ബോളിവുഡ് ഡാൻസ്
എന്നിവയോടൊപ്പം അലീന സെബാസ്റ്റ്യൻ, ആനി അലോഷ്യസ്, ഡെന്ന ആൻ ജോമോൻ, ദൃഷ്ടി പ്രവീൺ – ശ്രദ്ധ വിവേക് ഉണ്ണിത്താൻ, ലക്ഷമി രാജേഷ്, നെൽസൺ ബൈജു, സൈറ മരിയ ജിജോ, ടെസ്സ സൂസൻ ജോൺ എന്നീ ഗായകരും ഓണവസന്തം 2021 ന് മാറ്റ് കൂട്ടുവാനെത്തുകയാണ്.

സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള (പ്രസിഡന്റ്), അലക്സ് വർഗ്ഗീസ് (ജനറൽ സെക്രട്ടറി), അനീഷ് ജോൺ (ട്രഷറർ), അഡ്വ: എബി സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), ലിറ്റി ജിജോ (വൈസ് പ്രസിഡന്റ്), സാജൻ സത്യൻ(ജോയിന്റ് സെക്രട്ടറി), സലീന സജീവ് (ജോയിന്റ് സെക്രട്ടറി), ടിറ്റോ തോമസ് (ജോയിന്റ് ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതിയും, റീജിയണൽ സമിതികളും കോവിഡ് ലോക്ഡൗൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററും, യുക്മ സാംസ്കാരികവേദി കോർഡിനേറ്റർ കുര്യൻ ജോർജ്ജ്, യു കെ ഇവന്റ് ഓർഗനൈസറുമായി സംഘടിപ്പിച്ചിരിക്കുന്ന “ഓണവസന്തം 2021” ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്,
യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

യുക്മയുടേയും മലയാള മനോരമയുടേയും നേതൃത്വത്തിൽ ഒരു കൂട്ടം മികച്ച കലാകാരൻമാർ അണിയിച്ചൊരുക്കുന്ന യുക്മയുടെ ഓണാലോഷം “ഓണവസന്തം 2021″ന് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.

“യുക്മ – മലയാള മനോരമ ഓണവസന്തം 2021” പരിപാടി 2 PM ന് (ഇന്ത്യ 6.30 PM) നടക്കുമ്പോൾ കാണികളായി എത്തി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് യുക്മയോടൊപ്പം ആഘോഷിച്ച് പരിസമാപ്തി കുറിക്കുവാൻ ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.