1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2022

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ ശക്തമായ റീജിയണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ജൂൺമാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച അഞ്ചുമണിക്ക് സാൽഫോർഡിലെ സെൻറ് ജെയിംസ് ഹാളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി.

സ്ഥാനമൊഴിയുന്ന റീജിയണൽ പ്രസിഡൻറ് ജാക്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലേക്ക് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. തുടർന്ന് കഴിഞ്ഞ മൂന്നു വർഷക്കാലം കാലം റീജിയെൻറ നേതൃത്വത്തിൽ നടന്ന എല്ലാവിധ പ്രവർത്തനങ്ങൾക്കും നിർലോഭമായി സഹകരിച്ച എല്ലാവർക്കും ജാക്സൺ തോമസ് അകൈതവമായ നന്ദി പറയുകയുണ്ടായി.

തുടർന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷൻ ചെയർമാനുമായ അലക്സ് വർഗ്ഗീസ് റീജിയണൽ തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികളോടും യുക്മ പ്രതിനിധികളോടും ആശയവിനിമയം നടത്തി സമവായത്തിലൂടെ ഉരുത്തിരിഞ്ഞ 2022-23 വർഷത്തേക്കുള്ള നോർത്ത് വെസ്റ്റ് റീജിയൻ ഭാരവാഹികളുടെ ഒരു പാനൽ അവതരിപ്പിച്ചു. തുടർന്ന് സദസ്സ് ഐക്യകണ്ഠേന കൈയ്യടിച്ച് പാനലിനെ സംപൂർണ്ണമായി അംഗീകരിക്കുകയുണ്ടായി.

പുതിയതായി തെരഞ്ഞെടുത്ത ഭാരവാഹികൾ:-

നാഷണൽ എക്സിക്യൂട്ടീവ്- ജാക്സൺ തോമസ് (സാൽഫോർഡ് മലയാളി അസ്സോസിയേഷൻ). സ്ഥാനമൊഴിയുന്ന റീജണൽ പ്രസിഡൻറ്, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പ്രസിഡന്റ്- ബിജു പീറ്റർ (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ-) യുക്മ നഴ്സസ് ഫോറം (UNF) മുൻ നാഷണൽ ജനറൽ സെക്രട്ടറിയും നിലവിൽ ലിംകയുടെ വൈസ് പ്രസിഡന്റും മുൻ കാലങ്ങളിൽ സെക്രട്ടറിയായും മറ്റു വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്.

സെക്രട്ടറി – ബെന്നി ജോസഫ് (ഓൾഡ്ഹാം മലയാളി അസോസിയേഷൻ) നിലവിൽ ഓൾഡ്ഹാം മലയാളി അസോസിയേഷൻ പ്രസിഡൻറ് ആയി പ്രവർത്തിക്കുന്നു.

ട്രഷറർ- ബിജു മൈക്കിൾ. (ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ) യുക്മ നേഴ്സസ് ഫോറം (UNF) നാഷണൽ ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

വൈസ് പ്രസിഡൻറ്- ജോർജ് ജോസഫ്. നിലവിൽ വാറിങ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് ആണ്.

ജോയിൻ സെക്രട്ടറി- എൽദോസ് സണ്ണി (ലിവർപൂൾ മലയാളി അസോസിയേഷൻ) ലിമയുടെ മുൻ സെക്രട്ടറിയാണ്.

ജോയിൻറ് ട്രഷറർ- ടോസി സക്കറിയാ (വിഗൺ മലയാളി അസോസിയേഷൻ) നിലവിൽ വിഗൺ മലയാളി അസോസിയേഷൻ ട്രഷറർ ആയി പ്രവർത്തിച്ചു വരുന്നു.

സ്പോർട്സ് കോഡിനേറ്റർ – തങ്കച്ചൻ എബ്രഹാം (ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ) മുൻ യുക്മ റീജിയണൽ സെക്രട്ടറിയും കേരള പോലീസ്, എക്സൈസ് ഉദ്യോഗസ്ഥനുമായിരുന്നു)

കലാമേള കോർഡിനേറ്റർ- സനോജ് വർഗീസ് (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ)

നഴ്സസ് ഫോറം കോഡിനേറ്റർ- ഷൈസ് ജേക്കബ് (വാറിംങ്ടൺ മലയാളി അസോസിയേഷൻ) നിലവിൽ വാരിംഗ്ടൺ മലയാളി അസോസിയേഷൻ ട്രഷററായി പ്രവർത്തിക്കുന്നു.

ചാരിറ്റി കോഡിനേറ്ററായി ഡോ. അജയകുമാർ പട്ടത്തിൽ (ബോൾട്ടൻ മലയാളി അസോസിയേഷൻ)
എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തുടർന്ന് അധ്യക്ഷൻ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ബിജു പീറ്ററിനെ നന്ദി പ്രകാശനത്തിനായി ക്ഷണിച്ചു. നിയുക്ത പ്രസിഡൻറ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നീതിപൂർവ്വവും സമാധാനപരവുമായ നടത്താൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും, അതിനോടൊപ്പം തുടർന്ന് പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുയും ചെയ്തു. തുടർന്ന് ചായ സൽക്കാരത്തിനുശേഷം ഏഴ് മണിയോടെ യോഗം അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.