1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2023

അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുക്‌മ ദേശീയ സമിതി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് യുക്മ 2023 ൽ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. ദേശീയ കായികമേള, കേരളപൂരം വള്ളംകളി, ദേശീയ കലാമേള എന്നീ സുപ്രധാന ഇവന്റുകളുടെ തീയതികളാണ് . യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചത്.

യുകെയിലെ മലയാളി കായിക പ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്‌മ ദേശീയ കായികമേള ജൂലൈ 15 ശനിയാഴ്ച നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി മൂലം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ മുടങ്ങിപ്പോയ കായികമേള ഈ വർഷം പുനരാരംഭിക്കുകയാണ്. 2019 ൽ നനീട്ടണിലെ പിംഗിൾസ് സ്റ്റേഡിയത്തിലായിരുന്നു ദേശീയ കായികമേള ഇതിന് മുൻപ് നടന്നത്. ഈ വർഷവും നനീട്ടണിൽ വച്ച് തന്നെയായിരിക്കും ദേശീയ കായികമേള സംഘടിപ്പിക്കുന്നത്.

യുക്‌മ 2023 ൽ സംഘടിപ്പിക്കുന്ന ഇവന്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട യുക്മ കേരളപൂരം വള്ളംകളി 2023 ആഗസ്റ്റ്‌ 26 ശനിയാഴ്ച നടത്തപ്പെടും. യൂറോപ്പിലെ ഏറ്റവും വലിയ ജലമാമാങ്കത്തിൽ പങ്കെടുക്കുവാൻ ഏറെ ആവേശത്തോടെയാണ് യുകെ മലയാളികൾ കാത്തിരിക്കുന്നത്. 2023 ആഗസ്റ്റ് 26 ന് നടക്കുന്ന വള്ളംകളിയും വിവിധ കലാപ്രകടനങ്ങളും യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറുമെന്ന് നിസ്സംശയം പറയാം. സെലിബ്രറ്റികളും, വിശിഷ്ട വ്യക്തികളും ഇത്തവണത്തെ വള്ളംകളി ദിവസവും കാണികളുടെ മനംകവരാൻ എത്തിച്ചേരും. കുട്ടികളും മുതിർന്നവരുമുൾപ്പെടെ കുടുംബമൊന്നിച്ച് ഇത്തവണത്തെ വലിയ സ്കൂൾ അവധിക്കാലത്ത് ഒരു ദിവസം മുഴുവൻ ആഘോഷിക്കുവാൻ പറ്റുന്ന വിധത്തിലുള്ള വൻ ഒരുക്കങ്ങളാണ് യുക്മ ആസൂത്രണം ചെയ്യുന്നത്.

യുക്മ ദേശീയ കലാമേള 2023 നവംബർ 4 ശനിയാഴ്ച നടത്തുന്നതിന് ദേശീയ സമിതി തീരുമാനിച്ചു. യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ പങ്കെടുക്കുന്ന യുക്മ കലാമേള 2022 ൽ ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് നടന്നത്. കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഈ കലാമാമാങ്കത്തിന് യുകെയിലെ കലാപ്രേമികൾ നൽകി വരുന്ന പിന്തുണ ഏറെ വലുതാണ്.

യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കായികമേളകൾ, യുക്മ കേരളപൂരം വള്ളംകളി 2023, യുക്‌മ റീജിയണൽ, ദേശീയ കലാമേളകൾ എന്നിവ വൻ വിജയമാക്കുവാൻ മുഴുവൻ യുകെ മലയാളികളുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അഭ്യർത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.