1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2023

അലക്സ് വർഗ്ഗീസ് (യുക്‌മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ ഗൈഡൻസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇതു വഴി ഭാവി തലമുറയെ പ്രഗത്ഭരും മികച്ച ജോലി മേഖലകളിൽ എത്തിക്കുന്നതിനുമാണ് യുക്മ യൂത്ത് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് സംബന്ധിച്ച ഓൺലൈൻ പരിശീലന പരിപാടിയുടെ ആദ്യ എപ്പിസോസ് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് നൽകുന്ന ക്ലാസ് ആയിരിക്കും. ഫെബ്രുവരി 11 ശനിയാഴ്ച (11/02/23) 2 PM സൂമിൽ ആണ് നടക്കുന്നത്.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധ യൂണിവേഴ്സിറ്റികളെക്കുറിച്ചും യൂണിവേഴ്‌സിറ്റി പഠനത്തിനാവശ്യമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പങ്കുവയ്ക്കുന്ന കരിയർ ഗൈഡൻസിന്റെ ഭാഗമായാണ് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. കാർഡിഫ് യൂണിവേഴ്സിറ്റി അഞ്ചാം വർഷ മെഡിക്കൽ വിദ്യാർത്ഥിനി അപർണ ബിജു, നോട്ടിംങ്ങ്ഹാം യൂണിവേഴ്‌സിറ്റി മൂന്നാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി സുരേഷ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഡോ. ജ്യോതിഷ് ഗോവിന്ദൻ (കൺസൽട്ടൻ്റ്), ഡോ. ബീന അബ്ദുൾ (കൺസൽട്ടൻ്റ്), ഡോ.മായാ ബിജു (കൺസൽട്ടൻ്റ് ) തുടങ്ങിയവർ വിദഗ്ദോപദേശം നൽകുന്നതാണ്. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മോഡറേറ്ററായിരിക്കും.

കോവിഡിന് മുൻപായി വിവിധ റീജിയനുകളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസുകൾ ഏറെ പ്രയോജനപ്രദമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഓൺലൈനായി കരിയർ ഗൈഡൻസ് പരിശീലനക്കളരികൾ സംഘടിപ്പിക്കുന്നത്. മെഡിസിൻ, ഡെന്റിസ്ട്രി, അക്കൗണ്ടൻസി, ഇൻഫർമേഷൻ ടെക്നോളജി, ബിസിനെസ്സ് മാനേജ്‌മെന്റ്, സിവിൽ സർവീസസ്, ലാ സ്‌കൂൾ, നഴ്‌സിംഗ്, ഹോട്ടൽ മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ്, ഫാർമസി തുടങ്ങി വിവിധ മേഖലകളിൽ പരിണിത പ്രജ്ഞരായ വ്യക്തികളാകും ഓൺലൈൻ പരിശീലക്കളരികൾ നയിക്കുക. സീനിയർ വിദ്യാർത്ഥികളും അതാത് വിഷയങ്ങളിൽ തങ്ങളുടെ അറിവുകൾ പങ്കുവയ്ക്കും.

ഓരോ സീരീസിലും ഓരോ വിഷയങ്ങളെക്കുറിച്ചാകും ക്‌ളാസ്സുകൾ നൽകുക. യുകെയിലെ എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.

ഓൺലൈൻ പരിശീലനക്കളരികളുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിക്കുവാനും ഉപദേശം നൽകുവാനും താല്പര്യമുള്ള വിദഗ്ദരും സീനിയർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ (07), സെക്രട്ടറി കുര്യൻ ജോർജ് എന്നിവരെ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

പരിശീലനക്കളരിയുടെ സൂം ലിങ്ക് താഴെ:

https://us06web.zoom.us/j/6291767137?pwd=NzhUU2xzZlVJZnArVVp5eFN3UG1rZz09

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.