യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഉഴവൂര്‍ സംഗമത്തിന് ഇനി രണ്ടാഴ്ച മാത്രം. സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ നടന്നു വരുന്നു. പരിപാടിയുടെ വിജയത്തിനായി എക്സിക്യൂട്ടീവ് മെമ്പര്‍ ടോണി കുര്യന് പഴവീട്ടില്‍ രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റിന്റെ ഉദ്ഘാടനം ഫാ. സജിമലയില്‍ പുത്തന്‍പുര ഷ്രൂഷ്ബെറി രൂപതാ ചാപ്ലയില്‍ നിര്‍വഹിച്ചു. www.uzhavoorsangamam.co.uk എന്നാണ് വെബ്സൈറ്റിന്റെ വിലാസം.
ഈ മാസം 22,23 തീയതികളിലായാണ് ഉഴവൂര്‍ സംഗമം നടക്കുന്നത്.
ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ ഉഴവൂര്സംഗമത്തിന് വേദിയാകുന്നത്. വിഥിന്ഷോഫോറം സെന്ററിലും ബ്രിട്ടാനിയ എയര്‍പോര്‍ട്ട് ഹോട്ടലിലുമാണ് സംഗമം നടക്കുന്നത്.22ന് വൈകിട്ട് ആറ്മണിക്കാണ് സൗഹൃദ കൂട്ടായ്മ ആരംഭിക്കുക. തുടര്‍ന്ന് 23 ന് രാവിലെ 10മുതല്‍ സംഗമ പരിപാടികള്‍ നടക്കും. പരിപാടിയുടെ ഭാഗമായി വ്യത്യസ്തങ്ങളായ കലാകായിക പരിപാടികളും സംഘടിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല