1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

ഈ നൂറ്റാണ്ടിലെ ആവസാന ശുക്രസംതരണം ഇന്നലെ ദൃശ്യമായി. ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുളള ആദ്യമണിക്കൂറുകളിലായിരുന്നു ശുക്രന്‍ സൂര്യന്് പൊട്ടുകുത്തുന്ന അപൂര്‍വ്വ കാഴ്ച ദൃശ്യമായത്. അമേരിക്ക,യുകെ, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ പൂര്‍ണ്ണമായും സംതരണം ദ്യശ്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്നതിനെയാണ് ശുക്രസംതരണം എന്നു പറയുന്നത്. ഉദയ സൂര്യനെ ചുറ്റി കറുത്ത പൊട്ടിന്റെ രൂപത്തിലാണ് ശുക്രന്‍ കടന്നു പോയത്.

ചന്ദ്രഗ്രഹണത്തിനും സൂര്യഗ്രഹണത്തിനും സമാനമായ ഈ വിസ്മയം നൂറ്റാണ്ടില്‍ രണ്ട് തവണയാണ് സംഭവിക്കുക. എട്ടുവര്‍ഷത്തെ ഇടവേളയില്‍ ഒരു നൂറ്റാണ്ടില്‍ സംഭവിക്കുന്ന ശുക്രസംതരണം ഈ നൂറ്റാണ്ടില്‍ ആദ്യം സംഭവിച്ചത് 2004 ജൂണ്‍ എട്ടിനായിരുന്നു. സമാനമായ ഈ പ്രതിഭാസം കാണാന്‍ 2117 ഡിസംബര്‍ 18 വരെ കാത്തിരിക്കണം. ശുക്രന്‍ സൂര്യനെ 224 ദിവസം കൊണ്ടാണ് വലം വെയ്ക്കുന്നത്. എല്ലാവര്‍ഷവും ശുക്രന്‍ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്ന് പോകാറുണ്ടെങ്കിലും സംതരണം സംഭവിക്കാറില്ല. സൂര്യന്‍ ശുക്രന്‍, ഭൂമി എന്നീ ഗോളങ്ങള്‍ നേര്‍രേഖയില്‍ വരുന്ന അവസ്ഥയിലാണ് സംതരണം ഉണ്ടാകുന്നത്.

വടക്കുപടിഞ്ഞാറന്‍ അമേരിക്ക, പശ്ചിമ പസഫിക് രാജ്യങ്ങള്‍, ഉത്തരേഷ്യന്‍ രാജ്യങ്ങള്, ജപ്പാന്‍, കൊറിയ, കിഴക്കന്‍ ചൈന, ഫിലിപ്പീന്‍സ്, കിഴക്കന്‍ ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പൂര്‍ണ്ണമായും സംതരണം ദൃശ്യമായി. സംതരണത്തിന്റെ ആദ്യഘട്ടം മാത്രമാണ് ഇന്ത്യയില്‍ നിന്ന് കാണാന്‍ സാധിച്ചത്. എന്നാല്‍ മഴക്കാറ് കാരണം കേരളത്തില്‍ സംതരണം പൂര്‍ണ്ണമായും ദൃശ്യമായില്ല. 2004ലെ സംതരണം ഇന്ത്യയില്‍ പൂര്‍ണ്ണമായും ദൃശ്യമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.