1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

അത്യപൂര്‍വ്വമായ ആകാശവിസ്മയമാണ് ബ്രിട്ടീഷ്‌ സമയം നാളെ പുലര്‍ച്ചെ അഞ്ചു മണിയോടെ മാനത്ത് ദൃശ്യമാകാന്‍ പോകുന്നത്. കത്തിനില്‍ക്കുന്ന സൂര്യനും ഭൂമിക്കും ഇടയിലൂടെ ശുക്രന്‍ കടന്നുപോകുന്ന കാഴ്ചയാണ്. ശുക്രസംതരണമെന്നാണ് ഇതിനെ വിളിക്കുന്നത്. നൂറ്റാണ്ടിലെ അവസാനത്തെ ശുക്രസംതരണമാണിത്. 2117-ല്‍ മാത്രമേ ഇനി ഇത് ദൃശ്യമാകുകയുള്ളൂ.ഇതിനു മുന്‍പ് 2004- ല്‍ ആണ് ഈ പ്രതിഭാസം ദൃശ്യമായത്.

സൂര്യന് മുന്നിലൂടെ നീങ്ങുന്ന ശുക്രന്‍ ഒരു കറുത്ത പൊട്ട് പോലെയാകും ദൃശ്യമാകുക. അന്റാര്‍ട്ടിക്ക ഉള്‍പ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലും ഈ കാഴ്ച കാണാന്‍ സാധിക്കും. എന്നാല്‍ നഗ്നനേത്രങ്ങള്‍ക്ക് കൊണ്ട് സൂര്യനെ നോക്കരുത്. സൌരക്കണ്ണടകള്‍ ഉപയോഗിച്ച് വേണം വീക്ഷിക്കാന്‍. അല്ലെങ്കില്‍, സൂര്യന്റെ പ്രതിബിംബം കണ്ണാടിയിലൂടെ പ്രതിഫലിപ്പിച്ച് കാണണം.

ശുക്രസംതരണം വീക്ഷിക്കാന്‍ വിപുലമായ സൌകര്യങ്ങളാണ് നാസ ഒരുക്കിയിരിക്കുന്നത്. ജ്യോതിശാസ്ത്രരംഗത്ത് നിരവധി പഠനങ്ങള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്ക് ശുക്രസംതരണം സഹായകമാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നാസയുടെ വെബ്സൈറ്റ്‌ സന്ദര്‍ശിക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.