ബ്രിട്ടന്‍ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റന്നുണ്ട് ഇപ്പോള്‍. അതിനാല്‍ തന്നെ ബ്രിട്ടനില്‍ സ്ഥിര താമസത്തിനു ഏതെങ്കിലും ബ്രിട്ടീഷുകാരുമായി വ്യാജ വിവാഹബന്ധം സ്ഥാപിക്കാന്‍ കുടിയേറ്റ മോഹം മനസ്സില്‍ വെച്ച് പുലര്‍ത്തുന്ന പലരും തയ്യാറാകുന്നു. ഇത്തരത്തില്‍ അനധികൃത കുടിയേറ്റത്തിന് വിവാഹം കഴിക്കാന്‍ ഒത്താശ ചെയ്തു കൊടുത്ത വികാരിക്ക് ഒടുവില്‍ തടവ് ശിക്ഷ. ഏകദേശം 250ഓളം വ്യാജ വിവാഹങ്ങളാണ് ഇദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ നടന്നിട്ടുള്ളത്. റെവ:ബ്രയാന്‍ ഷിപ്‌സൈഡ് എന്ന അന്‍പത്തിയാറുകാരനായ വികാരി ഈ വ്യാജ വിവാഹങ്ങളിലൂടെ ഏകദേശം 30,000 പൌണ്ടിലേറെ സമ്പാദിച്ചതായി കോടതി കണ്ടെത്തി.
ബ്രിട്ടനിലെ പൌരന്‍മാരാകുന്നതിനു ആഫ്രിക്കന്‍ ജനങ്ങളെ യൂറോപ്യന്‍ പൌരന്മാരുമായി വ്യാജ വിവാഹം നടത്തി സഹായിക്കുകയായിരുന്നു ഇദ്ദേഹം. ഈ രീതിയില്‍ നേടിയ പണം കൊണ്ട് ലോകം മുഴുവന്‍ സന്ദര്‍ശിക്കുന്നതില്‍ വ്യാപൃതനായിരുന്നു വികാരി. ഈ വ്യാജ വിവാഹങ്ങള്‍ക്ക് കൂടിയാല്‍ ഏഴു ദിവസം വരെയേ ആയുസ്സ് കാണൂ. എന്നാല്‍ അതിനു ശേഷം ആഫ്രിക്കക്കാര്‍ക്ക് ബ്രിട്ടന്‍ വിടേണ്ട ആവശ്യമില്ല.
പള്ളിയുടെ അധികാരത്തിന്റെ ദുര്‍വിനിയോഗമായിട്ടാണ് ഈ സംഭവത്തെ ജഡ്ജ് പീറ്റര്‍ ഗ്രോബേല്‍ വിലയിരുത്തിയത്. വിവാഹം നടത്തിയ വഴിയില്‍ 30264 പൌണ്ടാണ് ഇദ്ദേഹം പാരിതോഷികമായി കൈപറ്റിയിട്ടുള്ളത് എന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. കിഴക്കന്‍ ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റിലെ മിക്ക വിവാഹങ്ങളും ഈ രീതിയില്‍ വ്യാജമാണെന്ന് പലപ്പോഴും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. നൈജീരിയക്കാരനായ അമുദാലത് ലപിടോ(31) എന്നയാളാണ് ഇതിനായി ചുക്കാന്‍ പിടിക്കുന്നത്.
ഒരു വിവാഹത്തിനു 140 പൌണ്ട് എന്ന നിരക്കിലാണ് ഇദ്ദേഹം രാജ്യദ്രോഹത്തിനു കൂട്ട് നില്‍ക്കുന്നത്. 2010 ജൂലൈയില്‍ ലപിടോ പിടിയിലാകുന്നതോടെയാണ് കാര്യങ്ങള്‍ എല്ലാം വെളിച്ചത്ത് വന്നത്. ഇതേ രീതിയില്‍ ബ്രിട്ടനില്‍ പിടിച്ചു നില്‍ക്കുന്ന ആയിരക്കണക്കിന് ആഫ്രിക്കക്കാരെ നമുക്ക് കാണുവാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദമ്പതികളുടെ വിവാഹം നടത്തിയ വികാരി എന്ന പേരില്‍ ഗിന്നസില്‍ ബുക്കില്‍ സ്ഥാനം നേടിയിരുന്നു റവ:ബ്രയാന്‍ ഷിപ്‌സൈഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല