1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

Mag. വര്‍ഗീസ്‌ പഞ്ഞിക്കാരന്‍

സോണിയ വെസലിയെയും സെബാസ്റ്റ്യന്‍ കുര്‍സിനെയും വിശിഷ്ട അതിഥികളാക്കി ഓണമാഘോഷിച്ച വിയന്ന മലയാളികള്‍ക്ക് ഒരു ആഹ്വാനമായി ഐക്യ ജീവിത വിയന്ന കാര്‍ട്ടയുടെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. സ്വന്തം സാസ്കാരിക പാരമ്പര്യങ്ങളും ജീവിത സുഖങ്ങളും ലക്ഷ്യമാക്കി ജീവിക്കുന്നതിനോടൊപ്പം, ജീവിക്കുന്ന ലോകത്തിലെ സാമുഹ്യ സാമുദായിക മണ്ഡലങ്ങളിലേയ്ക്ക്കൂടി സംഭാവനകള്‍ നല്‍കാനാണ് ഈ ആഹ്വാനം.

ഒക്ടോബര്‍ പതിനാലുവരെ ഓണ്‍ലൈന്‍ ആയി അഭിപ്രായങ്ങളും ആശയങ്ങളും അറിയിക്കാം. വിയന്നയിലെ പൊതു ജീവിതത്തില്‍ ഐകമത്യവും ഉദ്ഗ്രഥനവും ഊട്ടിയുറപ്പിക്കാന്‍ എന്തെല്ലാം മാറ്റങ്ങള്‍ വരണമെന്നും പാര്‍ക്കുകളില്‍ മാര്‍ക്കറ്റുകളില്‍ ജോലി സ്ഥലങ്ങളില്‍ സ്കുളുകളില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ജാതി മത നിറ സഹിഷ്ണതയില്‍ ജീവിക്കുവാനുള്ള വിളി കൂടിയാണ് ഈ കാര്‍ട്ട.

ജര്‍മന്‍ ഭാഷ പ്രധാനമാണ്! പല ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒന്നിച്ചു ജീവിക്കുന്നിടത്ത് ഏത് ഭാഷയാണ്‌ സംസാരിക്കേണ്ടത്? അത് ജര്‍മന്‍ ആയിരിക്കണമെന്ന് കാര്‍ട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ അഭിപ്രായപ്പെട്ടു. അസഹിഷ്ണത പ്രവാസികളുടെ ഇടയില്‍ നന്നേ ശക്തമാണെന്നും ഈ രംഗത്ത് മാറ്റം അനിവാര്യമാണെന്നും കാര്‍ട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്ന മറ്റൊരു ആശയം. ഇത്തരം സംവാദങ്ങളില്‍ ഇതിനോടകം മുന്നോറോളം സംഘടനകള്‍ പങ്കെടുത്തു എന്നാണു ലഭിക്കുന്ന വിവരം. അതില്‍ ഭാരതിയ സംഘടനകള്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

മലയാളി സംഘടനകള്‍ക്കും മറ്റു ഇതര പ്രവാസി യുണിറ്റുകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തി ഓസ്ട്രിയയില്‍ ജീവിക്കുമ്പോള്‍ ആനുകാലികമായി നേരിടേണ്ടി വരുന്ന പുതിയ അനുഭവങ്ങളെ പഠിക്കാനും പുതു തലമുറയ്ക്ക് ഭാരതീയ സംസ്കാരത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെ അന്തസത്ത വേണ്ടവിധത്തില്‍ അഭ്യസിപ്പിക്കാനും കാര്‍ട്ട ഒരു വഴികാട്ടിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.