ടിസിന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ‘ഫോര്‍ട്ട് മൂന്നാര്‍’ റിസോര്‍ട്ട് അനധികൃതമായി ഭൂമി കൈയ്യേറി. രേഖകളില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയാണ് റിസോര്‍ട്ട് കൈയ്യേറിയിരിക്കുന്നതെന്ന് കോട്ടയം വിജിലന്‍സ് എസ് പിയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാര്‍ കാറ്ററിംഗ് കോളേജ് കയ്യേറ്റഭൂമിയിലാണ് പണികഴിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് വിജിലന്‍സ് ഡയരക്ടര്‍ റവന്യൂവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും വിദഗ്ധമായ അന്വേഷണം നിര്‍ദ്ദേശിച്ച് കത്തയച്ചു.
ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തുന്നത്. ടിസിന് തച്ചങ്കരിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ട് മൂന്നാര്‍ റിസോര്‍ട്ട് 1.49 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്.
റവന്യൂ ഭൂമിയിലാണ് മൂന്നാര്‍ കാറ്ററിങ് കോളേജ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ആരോപണങ്ങളും ശരിയാണെന്ന് വിജിലന്‍സ് കണ്ടെത്തി. ആരോപണങ്ങള്‍ ശരിയാണെന്ന് നേരത്തെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ആഭ്യന്തര മന്ത്രിയുടെയും വിജിലന്‍സ് മന്ത്രിയുടെയും അനുമതിയോടെയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല