1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കൊലപാതികളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന അന്വേഷണത്തോട് സഹകരിക്കുന്നവരാണ് പാര്‍ട്ടിയെന്നും വിഎസ് പറഞ്ഞു. ചന്ദ്രശേഖരന്റെ കൊലപാതകികളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വി.എസ് പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കുന്നതും ശരിയായ രീതിയല്ല. ഇതിനെ പ്രതിരോധിക്കുന്നവരാണ് നിങ്ങളെന്ന് തനിക്കറിയാം. ബ്രിട്ടീഷുകാരെയും കോണ്‍ഗ്രസുകാരെയും തോല്‍പ്പിച്ച് തൊഴിലാളികളുടെയും കര്‍ഷകരുടെയും സമരം വിജയിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനമനുസരിച്ചാണ് തങ്ങള്‍ ഒളിവില്‍ പോയിരുന്നത്.

അക്കാലത്തെ ചരിത്രമൊക്കെ നിങ്ങളുടെ അന്നത്തെ ലേഖകരോട് ചോദിച്ചാല്‍ അറിയാം. എന്നാല്‍ എം.എം മണി എന്തിനാണ് ഒളിവില്‍ പോയതെന്ന് നിങ്ങള്‍തന്നെ കണ്ടെത്തണമെന്നും വി.എസ് പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ കോഴിക്കോട് ജില്ലാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോഴിക്കോട് തന്നെ വച്ച് ഇത്തരത്തിലുള്ള വിഎസിന്റെ പ്രതികരണം പാര്‍്ട്ടിയ്ക്ക് പുതിയ തലവേദനയാവുകയാണ്.

നെയ്യാറ്റിന്‍കരയില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.എസ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.