വാളയാര്‍ ചെക്ക്‌പോസ്റ്റ് പഴയ സ്ഥിതിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. അഴിമതിരഹിത വാളയാര്‍ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പിലാക്കിയെങ്കിലും കാര്യങ്ങള്‍ പഴയപടി അഴിമതി നിറഞ്ഞതായി മാറ്റിക്കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥവിഭാഗം.
ഇതോടെ അഴിമതിരഹിത വാളയാര്‍ എന്ന ആശയം തന്നെ അട്ടിമറിക്കപ്പെട്ടു. ഇതിനെതിരായ ജനകീയ പ്രക്ഷോഭമാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്നതെന്ന് വി.എസ്. പറഞ്ഞു. ചെക്ക്‌പോസ്റ്റിലെ കൈക്കൂലിയും ഉദ്യോഗസ്ഥ അഴിമതിയും വ്യാപകമാകുന്നതായി ആരോപിച്ച് സി.പി.എം. നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല