മതേതര കക്ഷികളെ എല്‍ഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ്അച്യുതാനന്ദന്‍. വര്‍ഗീയതയിലേയ്ക്ക് ജനങ്ങളെ തിരിച്ചുവിടുന്നത് തടയണം. ഇതിനായി മതേതര കക്ഷികള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്നും വിഎസ് പറഞ്ഞു.
എല്‍ഡിഎഫില്‍ നിന്ന് വിട്ടുപോയ കക്ഷികള്‍ തിരിച്ചു വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് വിഎസും സമാന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായിയുടെ നിലപാടിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അല്‍പം വൈകിയാണെങ്കിലും പിണറായി സ്വീകരിച്ച ഈ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിപിഐ തന്നെ മുന്‍കൈയെടുക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു.
അതേസമയം യുഡിഎഫില്‍ വിള്ളല്‍ വീഴ്ത്താമെന്ന പിണറായിയുടെ മോഹം നടക്കില്ലെന്നായിരുന്നു ഇതിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല