1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2012

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ടോ?. ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. കേസില്‍ പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലായെങ്കിലും കൊലപാതകത്തിലെ ഗുഢാലോചന ഉന്നതതലങ്ങളിലായിരുന്നുവെന്നാണ് അവരുടെ സംശയം. അത് പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആര്‍.എം.പി ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് കേരള പോലീസിന് പരിമിതിയുണ്ട്. ഇതുവരെയുള്ള കേസിന്റെ അന്വേഷണം തൃപ്തികരമാണ്. കൊലപാതകം സി.പി.എമ്മിലെ ഉന്നതരുടെ അറിവോടെയെന്ന് ആര്‍.എം.പി ആവര്‍ത്തിച്ചു.
അതേസമയം ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയില്‍ പങ്കാളികളായവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് തീരുമാനിച്ചു. തിങ്കളാഴ്ച കോഴിക്കോട്ട് െ്രെകംബ്രാഞ്ച് മേധാവി വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കോഴിക്കോട്ടെയും കണ്ണൂരിലെയും സി.പി.എമ്മിലെ പ്രമുഖനേതാക്കള്‍ ഉള്‍പ്പെടെയുള്ള ചിലരെക്കുറിച്ച് അന്വേഷണസംഘത്തിന് നേരത്തേ സൂചന ലഭിച്ചിരുന്നു. ഈ സൂചനകളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മൊഴികളും അറസ്റ്റിലായ ചില പ്രതികളില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് കുറ്റപത്രത്തില്‍ അവരെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ല. തുടരന്വേഷണം ആവശ്യമാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 2009ല്‍ ടി.പിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം ഈ വാരാന്ത്യത്തോടെ കോടതിയില്‍ സമര്‍പ്പിക്കാനും തീരുമാനമായി. അന്വേഷണസംഘത്തലവനായ െ്രെകംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം.പോള്‍, യു.എസില്‍ ഹ്രസ്വകാലപരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഐ.ജി അനൂപ് കുരുവിള ജോണ്‍, അന്വേഷണസംഘത്തിലെ ഡിവൈ.എസ്.പിമാരായ കെ.വി. സന്തോഷ്, എ.പി. ഷൗക്കത്തലി, ജോസി ചെറിയാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.